India Pakistan Tension: സലാൽ അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

India Pak Tension Updates: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയാണ് കൂടുതൽ ഷട്ടറുകൾ തുറക്കേണ്ട അവസ്ഥ വരുത്തിയത് എന്നാണ് റിപ്പോർട്ട്. 

Last Updated : May 11, 2025, 10:21 AM IST
  • ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നു
  • 12 ഷട്ടറുകൾ തുറന്നതായാണ് റിപ്പോർട്ട്
  • സലാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ചെനാബ് നദിക്ക് കുറുകെ റിയാസിയിലാണ്.
India Pakistan Tension: സലാൽ അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

ജമ്മു: ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഇന്ത്യ തുറന്നു. 12 ഷട്ടറുകൾ തുറന്നതായാണ് റിപ്പോർട്ട്.  സലാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ചെനാബ് നദിക്ക് കുറുകെ റിയാസിയിലാണ്. 

Add Zee News as a Preferred Source

Also Read: അമൃത്സറിൽ അതീവ ജാഗ്രത; ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം 

കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് മഴ ശക്തമായിരുന്നു. അതുകൊണ്ടാണ് ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത് എന്നാണ് റിപ്പോർട്ട്. വെള്ളം കുത്തിയൊഴുകി തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യതയുണ്ട്. നേരത്തെ ഉറി ഡാമുകളുടെ ഷട്ടറുകളും ഇന്ത്യ ഒരു മുന്നറിയിപ്പും ഇല്ലാതെ തുറന്നിരുന്നു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ. 

കഴിഞ്ഞ ആഴ്ച പാകിസ്താന് ഒരു മുന്നറിയിപ്പും നൽകാതെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ - പാക് ബന്ധം രൂക്ഷമായതോടെ ഭീകരവാദത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനുമായുള്ള സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു. വെടിനിർത്തൽ ധാരണ ആയെങ്കിലും സിന്ധുനദി ജല കരാർ റദാക്കിയത് പുനപരിശോധിക്കില്ലെന്ന് രാജ്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.  

Also Read: സൂര്യ കൃപയാൽ ഇവരിന്ന് മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തത്.  മാത്രമല്ല പാകിസ്താന് കനത്ത തിരിച്ചടിയായി സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ ഇടപെടാനില്ലെന്ന് ലോകബാങ്കും നിലപാടെടുത്തിരുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നത്തിൽ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗയാണ് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News