India Operation Sindoor: മസൂദ് അസറിന്റെ കുടുംബത്തെ മുച്ചൂടും തകര്‍ത്ത് ഇന്ത്യ! സഹോദരി അടക്കം ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

India Operation Sindoor: ഓപ്പറേഷൻ സിന്ദൂരിൽ മസൂദ് അസറിന്റെ സഹോദരിയും സഹോദര പുത്രനും അടക്കമുള്ള കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ

Written by - Zee Malayalam News Desk | Last Updated : May 7, 2025, 02:34 PM IST
  • മസൂദ് അസറിന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്
  • അസറിന്റെ സഹോദര പുത്രൻ റൌഫ് അസ്ഗറും കൊല്ലപ്പെട്ടുവെന്ന് സൂചന
  • 14 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടുവെന്ന് സൂചന
India Operation Sindoor: മസൂദ് അസറിന്റെ കുടുംബത്തെ മുച്ചൂടും തകര്‍ത്ത് ഇന്ത്യ! സഹോദരി അടക്കം ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

ദില്ലി: പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ തിരിച്ചടിയില്‍ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളും ഭീകരരും അടിമുടി വിറച്ചുകഴിഞ്ഞു. ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

Add Zee News as a Preferred Source

 

ജെയ്‌ഷെ മുഹമ്മദിന്റെ ബേസ് ആയ ബഹാവല്‍പൂരും ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു. ഇവിടെ ഒരു മദ്രസയില്‍ ഉണ്ടായിരുന്ന മസൂദ് അസറിന്റെ കുടുംബം മുഴുവനും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 14 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്തകള്‍. കൊടും ഭീകരനും മോസ്റ്റ് വാണ്ടഡും ആയ മസൂദ് അസറിന്റെ സഹോദരന്റെ മകന്‍ റൗഫ് അസഗര്‍, മസൂദ് അസറിന്റെ മുതിര്‍ന്ന സഹോദരി എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് സൂചന.

Updating...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News