അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ ഗുണമാകും: യെദ്യൂരപ്പ

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം ഉണ്ടാക്കുമെന്ന് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. 

Last Updated : Feb 28, 2019, 03:45 PM IST
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ ഗുണമാകും: യെദ്യൂരപ്പ

ബംഗളൂരു: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം ഉണ്ടാക്കുമെന്ന് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. 

രാഷ്ട്രീയ അന്തരീക്ഷം ഓരോ ദിവസവും ബിജെപിക്ക് അനുകൂലമാവുകയാണ്. ഇന്ത്യയുടെ തിരിച്ചടി യുവാക്കള്‍ക്കിടയില്‍ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. 

ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്‌നം ബിജെപി രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ്‌ യെദ്യൂരപ്പയുടെ ഇത്തരമൊരു പ്രതികരണം. 

യെദ്യൂരപ്പയുടെ പ്രസ്‌താവനക്കെതിരെ സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. 

എന്നാല്‍, പാ​കി​സ്ഥാ​നി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം വ​രു​ന്ന ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ത​ന്‍റെ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ച​താ​ണെന്നും യെദ്യൂരപ്പ പിന്നീട് പറഞ്ഞു. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മാ​സ​ങ്ങ​ളാ​യി താ​ന്‍ പ​റ​യു​ന്ന കാ​ര്യ​മാ​ണ്. ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി 22 സീ​റ്റ് നേ​ടു​മെ​ന്ന് പ​റ​ഞ്ഞ​ത് ആ​ദ്യ​മാ​യി​ട്ട​ല്ലെ​ന്നും യെദ്യൂരപ്പ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Trending News