India Pakistan War: ചണ്ഡീ​ഗഢിൽ അപായ സൈറൺ മുഴങ്ങുന്നു; ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് നി‍ർദേശം

Air siren sounded in Chandigarh: ഛണ്ഡീ​ഗഢിൽ ഷെല്ലാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.

Written by - Zee Malayalam News Desk | Last Updated : May 9, 2025, 11:56 AM IST
  • ചണ്ഡീ​ഗഢിൽ എയർ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി
  • വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്
India Pakistan War: ചണ്ഡീ​ഗഢിൽ അപായ സൈറൺ മുഴങ്ങുന്നു; ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് നി‍ർദേശം

ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ഛണ്ഡീ​ഗഢിൽ ഷെല്ലാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങി.

Add Zee News as a Preferred Source

ചണ്ഡീ​ഗഢിൽ എയർ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. സ്കൂളുകൾക്കും കോളേജുകൾക്കും മുൻപ് തന്നെ അവധി നൽകിയിരുന്നു. അവധിയിലുള്ള ആരോ​ഗ്യപ്രവർത്തകരോടും സർക്കാർ ജീവനക്കാരോടും ഉടൻ തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ആശുപത്രികൾക്കെല്ലാം അതീവ ജാ​ഗ്രതാ നി‍ർദേശം നൽകി. അവധി റദ്ദാക്കി ഡോക്ടർമാരും ജീവനക്കാരും ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. കേന്ദ്ര ആരോ​ഗ്യമന്ത്രാലയമാണ് നിർദേശം നൽകിയത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ റെയിൽവേ സ്റ്റേഷനിൽ നൂറോളം പോലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചതായി നെല്ലൂർ റെയിൽവേ ഡിഎസ്പി മുരളീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News