ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ വെടിനിർത്തൽ അവസാനിപ്പിച്ചതോടെ അതിർത്തിയിൽ വീണ്ടും സമാധാനമുണ്ടാകുകയാണ്. ഇരുരാജ്യങ്ങളും എല്ലാ സൈനിക നടപടികളും അവസാനിപ്പിച്ചു. മെയ് 12ന് വീണ്ടും പാകിസ്താനുമായി ചർച്ചയുണ്ടാകും. വൈകിട്ട് 5 മണി മുതൽ വെടിനിർത്തൽ നിലവിൽവന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചത്. എന്നാൽ ചർച്ചയിൽ മൂന്നാം കക്ഷി ഇല്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ ഡിജിഎംഒയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഇരു രാജ്യങ്ങളും കര, വായു, കടൽ മാർഗമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും അവസാനിപ്പിച്ചു.
അതേസമയം പാകിസ്താന്റെ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ വാർത്താസമ്മേളനം. എസ് 400 തകർത്തുവെന്നത് പാകിസ്ഥാന്റെ വ്യാജ പ്രചരണം. ബ്രഹ്മോസ് തകർത്തുവെന്നും പാകിസ്ഥാൻ വ്യാജ പ്രചരണം നടത്തി. ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചു. എയർബേസുകളിൽ നാശം വരുത്തിയെന്നത് നുണപ്രചരണം. വ്യോമതാവളങ്ങൾ സുരക്ഷിതം. സൈന്യം ജാഗ്രതയോടെ തുടരും. ഇന്ത്യ നൽകിയത് ശക്തമായ തിരിച്ചടി. സൈന്യം വെടിനിർത്തൽ പിന്തുടരും. പാക് സൈന്യത്തിന് കനത്ത നാശം വരുത്തിയെന്നും സൈന്യം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുമെന്നും സൈന്യം എപ്പോഴും സുസജ്ജമാണെന്നും സൈന്യം അറിയിച്ചു.
ഏത് സാഹചര്യത്തെ നേരിടാനും സൈന്യം തയ്യാറാണ്. ഇന്ത്യയുടെ യുദ്ധ വിമാനം തകർത്തെന്ന അവകാശവാദവും കള്ളമെന്ന് സൈന്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പാകിസ്ഥാനിലെ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണവും സൈന്യം തള്ളി. ആരാധനാലയങ്ങൾ തകർത്തെന്ന പ്രചരണത്തെ ഇന്ത്യ അപലപിച്ചു. മുസ്ലിം പള്ളി ഇന്ത്യ തകർത്തുവെന്നത് പാകിസ്താന്റെ തെറ്റായ പ്രചരണമാണെന്നും സൈന്യം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.