India Pakistan Ceasefire Understanding: വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സേന; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും

വീണ്ടും പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 11, 2025, 09:01 PM IST
  • പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് വീണ്ടും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സേനയ്ക്ക് പൂർണ സ്വാതന്ത്യം നൽകിയതായി സൈന്യം വ്യക്തമാക്കി.
  • ഇന്ത്യൻ പ്രതിരോധ സേനയുടെ വാർ‌ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
  • പാകിസ്താൻ എന്ത് ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് വരികയാണെന്നും സേന പറ‍ഞ്ഞു.
India Pakistan Ceasefire Understanding: വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സേന; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും

ന്യൂഡൽഹി: വെടിനിർത്തൽ അനിശ്ചിതത്വത്തിലെന്ന് സ്ഥിരീകരിച്ച് സൈന്യം. പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് വീണ്ടും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സേനയ്ക്ക് പൂർണ സ്വാതന്ത്യം നൽകിയതായി സൈന്യം വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധ സേനയുടെ വാർ‌ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താൻ എന്ത് ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് വരികയാണെന്നും സേന പറ‍ഞ്ഞു. 

പാകിസ്താൻ ഡിജിഎംഒ തന്നെ വിളിച്ചിരുന്നുവെന്നും ലഫ്.ജനറൽ രാജീവ് ​ഗായ് സ്ഥിരീകരിച്ചു. മെയ് 10ന് വൈകിട്ട് 3.35നാണ് പാക് ഡിജിഎംഒയുമായി സംസാരിച്ചത്. തുടർ ചർച്ചകൾ നാളെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പിലാക്കിയെന്ന് സൈന്യം. ഇന്ത്യൻ പ്രതിരോധ സേനയുടെ വാർ‌ത്താസമ്മേളനത്തിലാണ് സേനയുടെ പ്രതികരണം. കൊടുംഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ ഭീകരരുടെ താവളം തകർക്കാനായെന്ന് സേന പറ‍ഞ്ഞു. കസബിനെയും ഹെഡ്ലിയെയും മുരിദ്കെയിൽ വച്ചാണ് ലഷ്കർ പരിശീലിപ്പിച്ചത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞ് പോയിരുന്നുവെന്നും സൈന്യം പറയുന്നു. ഭീകരതാവളങ്ങളുടെ ഭൂപ്രകൃതി, നിർമ്മാണ രീതി തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരുന്നു ആക്രമണം. അതിനാൽ പോർവിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനം കൃത്യമായി കണക്കാക്കാൻ സാധിച്ചു.

Also Read: Operation Sindoor: 'ഓപ്പറേഷൻ സിന്ദൂര്‍ വിജയകരമായി നിർവഹിച്ചു, വ്യാജ പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണം'; ഇന്ത്യൻ വ്യോമസേന

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് തീവ്രവാദികളെ മാത്രമാണ്. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തുവെന്ന് സേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയവരെ വധിക്കാൻ സാധിച്ചു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെ വധിക്കാനായി. 

ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. ബാവൽപൂരിലെ ഭീകരക്യാമ്പായിരുന്ന കെട്ടിടം ഓപ്പറേഷൻ സിന്ദൂരിലൂടെ പൂർണമായും തകർത്തു. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവും സേന പുറത്തുവിട്ടു. 

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ആക്രമണങ്ങളിൽ പാകിസ്താൻ ലക്ഷ്യമിട്ടത് ജനവാസ മേഖലയെയും സാധാരണ ജനങ്ങളെയുമാണ്. ഓരോ ആക്രമണങ്ങളെയും വ്യോമസേന പ്രതിരോധിച്ചു. പാക് പോർവിമാനങ്ങൾ അതിർത്തി കടക്കും മുൻപ് ഇന്ത്യ തകർത്തു. എന്നാൽ എത്ര വിമാനങ്ങൾ തകർത്തുവെന്ന് പറയാൻ കഴിയില്ലെന്ന് സേന പറ‍ഞ്ഞു. 

പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയതോടെ ഇന്ത്യ അവരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. 35 മുതൽ 40 പാക് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന് സേന പറഞ്ഞു. ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം, സർ​ഗോദ എയർഫീൽഡ്, റഹീം യാർ ഖാൻ വിമാനത്താവളം, ഇസ്ലാമാബാദിലെ വ്യോമകേന്ദ്രം എന്നിവ തകർത്തു. ഇന്ത്യയുടെ 11 വ്യോമതാവളങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. ജമ്മു, ഉദ്ധംപൂർ, പഠാൻകോട്ട്, അമൃത്സർ, ഭട്ടിൻഡ, ദൽഹൗസി, തോയ്സ്, ജയ്സാൽമീർ, ഉത്തർലായ്, ഫലോദി, നല്യ എന്നീ വിമാനത്താവളങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News