ന്യൂഡൽഹി: പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പാകിസ്താൻ ആക്രമണം നടത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ജമ്മു, കശ്മീർ മേഖലയിൽ പാക് ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. അഖ്നൂർ, രജൗരി മേഖലയിലടക്കം പാക് പ്രകോപനമുണ്ടായി. വിവിധ മേഖലകളിൽ പാകിസ്താൻ ഷെല്ലാക്രമണവും നടത്തി. അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ ഡ്രോൺ ആക്രമണമുണ്ടായിരിക്കുകയാണ്. കശ്മീരിലും സുമ്പലിലും വെടിയൊച്ച കേട്ടതായാണ് വിവരം. നൗഗാമിലും പാകിസ്താൻ വെടി നിർത്തൽ ലംഘിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് വെടിനിർത്തൽ കരാർ ലംഘനമുണ്ടായതായി ഔദ്യോഗികമായി അറിയിച്ചത്. ശ്രീനഗറിലാകെ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചത്. ഇത് ശരിവെക്കുന്ന വീഡിയോയും അദ്ദേഹം പങ്കിട്ടിരുന്നു.
This is no ceasefire. The air defence units in the middle of Srinagar just opened up. pic.twitter.com/HjRh2V3iNW
— Omar Abdullah (@OmarAbdullah) May 10, 2025
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









