)
ഇന്ത്യ പാകിസ്താൻ സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് അമേരിക്ക. ഇരുരാജ്യങ്ങളുമായി ഫോണിൽ സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. സംഘർഷം തുടരുതെന്നും സംയമനം പാലിക്കണമെന്നും ഇരു രാജ്യങ്ങളോടും മാർകോ റൂബിയോ ആവശ്യപ്പെട്ടു. പാക് സൈനിക മേധാവി അസിം മുനീറുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് മാർകോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടത്.
ഇരുരാജ്യങ്ങളും ആക്രമണങ്ങളിൽ നിന്നും പിന്നോട്ട് പോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യയും പാകിസ്ഥാനും ആശയവിനിമയം പുനസ്ഥാപിക്കണം. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ചർച്ചകൾക്ക് സാധിക്കും. ചർച്ചകൾ അമേരിക്ക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Had a conversation with US @SecRubio this morning.
— Dr. S. Jaishankar (@DrSJaishankar) May 10, 2025
India’s approach has always been measured and responsible and remains so.
"ഇന്ന് രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ഒരു സംഭാഷണം നടത്തി. ഇന്ത്യയുടെ സമീപനം എപ്പോഴും അളക്കപ്പെട്ടതും ഉത്തരവാദിത്തമുള്ളതുമാണ്. അത് അങ്ങനെ തന്നെ തുടരുന്നു," എന്ന് എസ് ജയ്ശങ്കർ എക്സിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.