അമൃത്സർ: പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഫിറോസ്പൂരിലെ ജനവാസ മേഖലയിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോർട്ട്. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്ക്. ഡ്രോൺ ആക്രമണത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് അപകടം. വാഹനങ്ങളും കത്തിനശിച്ചു. ഫിറോസ്പൂരിൽ പൂർണമായും ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. സൈറണുകൾ തുടരെ മുഴങ്ങുന്നുണ്ട്. സ്ഫോടന ശബ്ദവും കേൾക്കാം.
പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യ ശക്തിയായി പ്രതിരോധിക്കുന്നുണ്ട്. അവന്തിപ്പുരയില്‍ സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റിയതായാണ് വിവരം. നാല് ഡ്രോണുകളാണ് അമൃത്സറില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം ഉൾപ്പെടെ 24 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചിടും.
#WATCH | Ferozepur, Punjab: On a family who got injured in Pakistani drone attack, Dr Kamal Bagi says, "Due to drone-bomb, three people got injured. Out of these, the condition of a woman is critical, she has suffered severe burns. The other two have lesser burns. We have… pic.twitter.com/s7ELhm6ihH
— ANI (@ANI) May 9, 2025
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഷിംല, ഗഗ്ഗൽ, ധർമ്മശാല, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ ഹിണ്ടൻ എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ. ഡൽഹി എയർപോർട്ട് ഉൾപ്പെടെ കനത്ത സുരക്ഷയിൽ പ്രവർത്തിക്കും.
ഇന്ത്യ പാകിസ്താൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താൻ വീണ്ടും ജമ്മുവിലും പഞ്ചാബിലും ആക്രമണം നടത്തുകയാണ്. വലിയ രീതിയിലുള്ള വെടിവയ്പ്പും ഷെല്ലിങ്ങും ഡ്രോൺ ആക്രമണവുമാണ് ഇവിടങ്ങളിൽ നടക്കുന്നത്.









