ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. നിയന്ത്രണ രേഖയിലെ (എൽഒസി) പാകിസ്ഥാന്റെ നിരവധി സൈനിക പോസ്റ്റുകൾ തകർത്തതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് വ്യോമാക്രമണം നടത്തി. പാകിസ്ഥാന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യ ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലും കനത്ത ആക്രമണമാണ് നടത്തിയത്.
OPERATION SINDOOR
Pakistan Armed Forces launched multiple attacks using drones and other munitions along entire Western Border on the intervening night of 08 and 09 May 2025. Pak troops also resorted to numerous cease fire violations (CFVs) along the Line of Control in Jammu and… pic.twitter.com/WTdg1ahIZp
— ADG PI - INDIAN ARMY (@adgpi) May 9, 2025
പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യ നിർവീര്യമാക്കി. അമ്പതോളം പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി സൈന്യം വ്യക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള പാകിസ്ഥാൻ സൈനിക പോസ്റ്റ് തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. ഏത് മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല.
ജമ്മു, ഉദംപൂർ, പത്താൻകോട്ട് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. പാകിസ്ഥാന്റെ എല്ലാ ഡ്രോണുകളെയും വെടിവച്ചിട്ടതായി സൈന്യം വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ ആക്രമണത്തെ തുടർന്ന് ജമ്മുകശ്മീർ ബ്ലാക്ക് ഔട്ട് ആയിരുന്നു. ഇന്ന് പുലർച്ചെയും ജമ്മുകശ്മീരിൽ ആക്രമണമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









