ജമ്മുവിൽ നിന്നും ഉധംപൂരിൽ നിന്നും സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ സജ്ജമാക്കി ഇന്ത്യൻ റെയിൽവേ. ജമ്മുവിൽ നിന്നും ഉധംപൂരിൽ നിന്നും ഡൽഹിയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ. മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ജമ്മുവിൽ നിന്ന് രാവിലെ 10.45നാണ് ട്രെയിൻ സർവീസ്. ഉദ്ദംപൂരിൽ നിന്നുള്ള വന്ദേ ഭാരത് ട്രെയിൻ ഉച്ചക്ക് 12.45ന് പുറപ്പെടും. 7 മണിക്കും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. ഡല്‍ഹിയിലേക്ക് ഈ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
In view of the current situation, Indian Railways plans to run three special trains from Jammu and Udhampur to Delhi, says Indian Railways.
— ANI (@ANI) May 9, 2025
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡൽഹിയിലും ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി കടന്നുള്ള പാക് ആക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഡൽഹി വിമാനത്താവളത്തിലുൾപ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പറഞ്ഞിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്ന് ഇന്ത്യൻ സൈന്യവും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









