)
ശ്രീനഗർ: ജമ്മുവിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്നു. ലഡാക്കിനും ഭുജിനും ഇടയിൽ പാകിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയെന്നാണ് വിവരങ്ങൾ. ലേയിലെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഈ പ്രദേശത്ത് മാത്രം പാകിസ്ഥാന്റെ 45 ഡ്രോണുകളാണ് തകർത്തതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
ജമ്മുകശ്മീരിൽ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണം തുടരുന്നതിനിടെ കശ്മീർ മുഖ്യമന്ത്രി ജമ്മുവിലേക്ക് തിരിച്ചു. പാകിസ്ഥാൻ ആക്രമണം നടത്തിയ സ്ഥലങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കും. ജമ്മുകശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടച്ചു. പുലർച്ചെ സ്ഫോടനം ഉണ്ടായതോടെ ജമ്മുവിൽ സമ്പൂർണ ബ്ലാക്ക് ഔട്ടും തുടർച്ചയായ സൈറണും മുഴങ്ങി.
#WATCH | J&K CM Omar Abdullah reaches the govt hospital in Jammu to meet the people who were injured in the Pakistan shelling that took place in Poonch pic.twitter.com/GXR3HUylWn
— ANI (@ANI) May 9, 2025
ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. പഞ്ചാബിലെ അമൃത്സറിലും സൈറൺ മുഴങ്ങി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജയ്സാൽമേറിൽ പാകിസ്ഥാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിലും സുരക്ഷ ശക്തമാക്കി.
ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ജമ്മു വിമാനത്താവളത്തിന് സമീപം ഒരു ഡ്രോണും യൂണിവേഴ്സിറ്റിക്ക് സമീപത്ത് രണ്ട് ഡ്രോണുകളും സൈന്യം നിർവീര്യമാക്കി. എട്ട് മിസൈലുകളും സൈന്യം നിർവീര്യമാക്കി.
ഉറിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെയുള്ള മരണം 16 ആയി. ബുധനാഴ്ച രാത്രി ഇന്ത്യയിലെ 15 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ മിസൈൽ ഡ്രോൺ ആക്രമണങ്ങളെ സംയോജിത കൗണ്ടർ യുഎസ്എസ് ഗ്രിഡും എസ് 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനവും ഉപയോഗിച്ച് ഇന്ത്യ ചെറുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.