ന്യൂഡൽഹി: പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ മേധാവിമാരുമായി പ്രതിരോധ മന്ത്രി ചർച്ച നടത്തി. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിന്റെയും തുടർ നടപടികളുടെയും പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്.
പാകിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് വെള്ളിയാഴ്ച നിരവധി തവണ ഇന്ത്യക്ക് നേരെ ആക്രമണ ശ്രമം നടന്നു. പാകിസ്ഥാന്റെ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും കനത്ത തിരിച്ചടി നൽകുകയും ചെയ്തു.
Delhi | Defence Minister Rajnath Singh reviewing situation at South Block with CDS Gen Anil Chauhan, Navy chief Admiral Dinesh K Tripathi, Army Chief Gen Upendra Dwivedi, Air Chief Air Chief Marshal AP Singh & Defence Secretary RK Singh
(Pic source - Defence Minister Office) pic.twitter.com/MoIbGJq9xJ
— ANI (@ANI) May 9, 2025
ALSO READ: സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്
ജമ്മു, പത്താൻകോട്ട്, ഉദ്ദംപൂർ ഉൾപ്പെടെ 15 കേന്ദ്രങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യം വച്ചത്. ഇന്ത്യ പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചു. വ്യാഴാഴ്ച മാത്രം 430 വിമാന സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകി.
#WATCH | Delhi: Defence Minister Rajnath Singh leaves from his residence pic.twitter.com/HCdy1HMnN4
— ANI (@ANI) May 9, 2025
അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. പഞ്ചാബിലെയും രാജസ്ഥാനിലെയും അതിർത്തി മേഖലകളിലെ സ്കൂളുകൾ അടച്ചു. ജമ്മുകശ്മീരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപം താമസിക്കുന്ന ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









