ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്താൻ പ്രകോപനം. പാകിസ്താൻ വെടിവയ്പും ഷെല്ലിങ്ങും തുടരുകയാണ്. ജമ്മുവിൽ അതീവ ജാഗ്രത. തുടരെ സൈറണുകൾ മുഴങ്ങി. ജമ്മു ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകൾ. തിരിച്ചടിച്ച് ഇന്ത്യൻ സേന. ബാരാമുള്ളയിലും ഉറിയിലുമുൾപ്പെടെ ബ്ലാക്ക് ഔട്ട്. ലൈറ്റുകൾ എല്ലാം അണഞ്ഞു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
#WATCH | J&K | Heavy artillery fire and explosions can be heard in Samba
(Visuals deferred by an unspecified time) pic.twitter.com/TlNoDwDK7S
— ANI (@ANI) May 9, 2025
#WATCH | J&K | Red streaks seen and explosions can be heard as India's air defence intercepts Pakistani drones amid blackout in Rajouri
(Visuals deferred by an unspecified time) pic.twitter.com/rSTkTKY0IV
— ANI (@ANI) May 9, 2025
സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ടാണ് പാകിസ്താൻ ഡ്രോണുകൾ വിക്ഷേപിക്കുന്നത്. പത്താൻകോട്ടിനെ ലക്ഷ്യമിട്ടും ആക്രമണം നടക്കുന്നു. അതിർത്തിയിലും നിയന്ത്രണരേഖയിലും ശക്തമായ വെയിവയ്പ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഖ്നൂരിലും വെടിവയ്പ്പുണ്ടായി. ഉറി, സാമ്പാ മേഖലയിലും ഡ്രോണുകൾ എത്തി. ഇന്നലത്തേതിന് സമാനമായ സാഹചര്യമാണ് ഇന്നും ഉണ്ടായിരിക്കുന്നത്.
പൂഞ്ചിൽ കനത്ത ഷെല്ലിങ് നടക്കുകയാണ്. പഞ്ചാബിൽ 7 ഇടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതായാണ് വിവരം. അമൃത്സറിൽ ലൈറ്റുകൾ പൂർണമായും അണച്ചു.
അതേസമയം സേനാ താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ ആക്രമണമെന്നായിരുന്നു പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. തുർക്കിഷ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാകിസ്താൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും നിയന്ത്രണരേഖയിലും അതിർത്തിയിലും പാക് പ്രകോപനമുണ്ടായെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. നാല് വ്യോമതാവളങ്ങളെ പാകിസ്താൻ ലക്ഷ്യമിട്ടു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്നും നാനൂറിലേറെ ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ നിഷേധിക്കുന്നത് പരിഹാസ്യമെന്നും വിക്രം മിസ്രി പറഞ്ഞു. ജനവാസ മേഖകളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. പൂഞ്ചിൽ ക്രൈസ്റ്റ് സ്കൂളിന് നേരെ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. പുരോഹിതർക്കും കന്യാസ്ത്രീകൾക്കും പരിക്കേറ്റു. യാത്രാ വിമാനങ്ങളെ മറയാക്കിയാണ് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









