India Pakistan War: അതിര്‍ത്തി കടന്ന് പാക് വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരം

India Pakistan War: പാകിസ്താന്റെ അത്യാധുനിക എഫ് 16 വിമാനവും രണ്ട് ജെഎഫ് 17 വിമാനങ്ങളും ഇന്ത്യ വെടിവച്ചിട്ടു

Written by - Zee Malayalam News Desk | Last Updated : May 8, 2025, 10:49 PM IST
  • എഫ്16, ജെഎഫ് 17 പാക് വിമാനങ്ങളാണ് വെടിവച്ചിട്ടത്
  • പാകിസ്താന് വൻ പ്രഹരം നൽകി ഇന്ത്യ
  • ജമ്മു വിമാനത്താവളത്തിന് നേർക്ക് നടന്ന ആക്രമണം ഇന്ത്യ തകർത്തു
India Pakistan War: അതിര്‍ത്തി കടന്ന് പാക്  വിമാനങ്ങള്‍; തകര്‍ത്ത് ഇന്ത്യ... പാകിസ്താന് വന്‍ പ്രഹരം

ദില്ലി: അതിര്‍ത്തിയില്‍ യുദ്ധ സമാനമായ അന്തരീക്ഷം സംജാതമായി. അതിര്‍ത്തി കടന്ന് പാക് യുദ്ധവിമാനങ്ങള്‍. മൂന്ന് യുദ്ധ വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. എഫ്-16, രണ്ട് ജെഎഫ്-17 വിമാനങ്ങളാണ് ഇന്ത്യ വെടിവച്ചിട്ടത്. അതിര്‍ത്തി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നത്. ഈ ആക്രമണ ശ്രമങ്ങള്‍ എല്ലാം തന്നെ ഇന്ത്യ സേന തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന്റെ അത്യാധുനിക യുദ്ധ വിമാനങ്ങളാണ് ഇവ. ഈ വിമാനങ്ങള്‍ തകര്‍ത്തതോടെ വലിയ പ്രഹരമാണ് പാകിസ്താന് ലഭിച്ചിട്ടുള്ളത്. തങ്ങളുടെ വിമാനങ്ങൾ തകർക്കപ്പെട്ട കാര്യം പാകിസ്താൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ ജമ്മുവിൽ നിന്ന് പറന്നുയർന്നതായും റിപ്പോർട്ടുകളുണ്ട്.

Add Zee News as a Preferred Source

ജമ്മു വിമാനത്താവളത്തിലേക്ക് അമ്പതോളം ഡ്രോണുകളാണ് പാകിസ്താന്‍ തൊടുത്തത്. എട്ട് മിസൈലുകളും വിമാനത്താവളം ലക്ഷ്യമാക്കി പാകിസ്താന്‍ അയച്ചു. എന്നാല്‍ ഇവയെല്ലാം തന്നെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ജമ്മുവിനെ കൂടാതെ ഉധംപുര്‍, അഖ്‌നൂര്‍, പത്താന്‍കോട്ട് എന്നിവടങ്ങളിലും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണ ശ്രമങ്ങള്‍ എല്ലാം തന്നെ ഇന്ത്യക്ക് തകര്‍ക്കാന്‍ സാധിച്ചു.

തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ എല്ലാം നിലവില്‍ ഇന്ത്യ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഇത്. ശക്തമായ സംവിധാനങ്ങളൊരുക്കിയാണ് ഇന്ത്യ ഈ സാഹചര്യത്തെ നേരിടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News