India Pakistan War: സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Seven Terrorists Killed By BSF: വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : May 9, 2025, 12:55 PM IST
  • സാംബയിൽ ഏഴ് ജെയ്ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്
  • സംഘത്തിൽ 12 പേർ ഉണ്ടായിരുന്നതായി വിവരം
India Pakistan War: സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

ശ്രീന​ഗർ: ജമ്മുവിലെ സാംബയിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്. രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെയാണ് അതിർത്തി സുരക്ഷാ സേന വധിച്ചത്. സംഘത്തിൽ പന്ത്രണ്ടോളം പേർ ഉണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ് വിവരം.

Add Zee News as a Preferred Source

രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതെന്ന് അതിർത്തി സുരക്ഷാ സേന വ്യക്തമാക്കി. ജമ്മു, പത്താൻകോട്ട്, ഉദ്ദംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം.

ALSO READ: ലേയില്‍ പാക്കിസ്ഥാന്‍റെ 45 ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ

ഇന്ത്യയിലെ 15 കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ ഇന്ത്യ വിജയകരമായി പ്രതിരോധിച്ചു. ഇതിന് പിന്നാലെ പാകിസ്ഥാൻ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെയ്പ് ആരംഭിച്ചു. ഇന്ന് പുലർച്ചെ കുപ്വാര, ഉറി മേഖലകളിൽ വെടിവെപ്പുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News