)
ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം യുദ്ധ സമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ പാകിസ്ഥാന്റെ രണ്ട് യുദ്ധ വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്. പാകിസ്ഥാൻ ഫൈറ്റർ ജെറ്റുകൾ ശനിയാഴ്ച വെടിവെച്ചിട്ടതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ശ്രീനഗറിലെ ലാസ്ജനിനടുത്ത് വച്ചാണ് പാകിസ്ഥാൻ ജെറ്റുകളിൽ ഒരെണ്ണം വെടിവെച്ചിട്ടതെന്നും രണ്ടാമത്തേത് വടക്കൻ കശ്മീരിലാണ് വെടവെച്ചിട്ടതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും എഫ്-16 വിമാനങ്ങളാണ് വെടിവെച്ചിട്ടതെന്നാണ് വിവരം.
#WATCH | J&K: Morning visuals from Kupwara.
— ANI (@ANI) May 10, 2025
A residential building in Kupwara suffered damage after heavy cross-border shelling by Pakistan last night. pic.twitter.com/bJssaBdgpZ
ഇന്ത്യയുടെയും പാകിസ്ഥാന്റെയും വ്യോമസേനകൾ തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകുന്നത്. ശ്രീനഗറിന് മുകളിലാണ് വ്യോമസേനയുടെ കനത്ത ഏറ്റുമുട്ടൽ തുടരുന്നത്. രജൗരിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മരണം സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.