ന്യൂഡൽഹി: അതിർത്തിയിൽ സ്ഥിതി രൂക്ഷം. 26 സ്ഥലങ്ങളിൽ പാക് ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട്. വടക്ക് ബാരാമുളള മുതൽ തെക്ക് ഭുജ് വരെ 26 കേന്ദ്രങ്ങളിൽ പാക് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയ്ക്കും നിയന്ത്രണ രേഖയ്ക്കും ചേർന്നാണ് ഈ പ്രദേശങ്ങളുള്ളത്. ആയുധങ്ങൾ ഘടിപ്പിച്ച ഡ്രോണുകളും ഉണ്ടെന്നാണ് റിപ്പോർട്ട്. ബാരാമുള്ള, ശ്രീനഗർ, അവന്തിപോറ, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, ലാൽഗഢ് ജട്ട, ജയ്സാൽമീർ, ബാർമർ, ഭുജ്, കുർബെറ്റ്, ലഖി നല തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണമുണ്ടായത്.
ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായാണ് പാക് ആക്രമണമുണ്ടായത്. എന്നാൽ ഇതിനെയെല്ലാം ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. നിരവധി ഡ്രോണുകളാണ് ജമ്മുവിനെ ലക്ഷ്യമിട്ടെത്തിയത്. ഉറിയിൽ വീണ്ടും പാകിസ്താൻ ഷെല്ലാക്രമണം നടത്തി. ശ്രീനഗറിലെ വിമാനത്താവളത്തിനടുത്ത് ആക്രമണമുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു.
Also Read: Territorial Army: ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം; കേന്ദ്രം അനുമതി നൽകി
പഞ്ചാബിൽ ഏഴിടത്താണ് ഡ്രോൺ ആക്രമണമുണ്ടായത്. ഫിറോസ്പൂർ, അമൃത്സർ, സാംബ തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണമുണ്ടായത്. അഞ്ചിടത്ത് സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം. പത്താൻകോട്ടിൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഡ്രോൺ ആക്രമണമുണ്ടായത്. എന്നാൽ ഈ ഡ്രോണുകളെല്ലാം ഇന്ത്യൻ സേന നിർവീര്യമാക്കി. അതിനിടെ ഫിറോസ്പൂരിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.
അതേസമയം പാകിസ്താൻ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ എസ് ജയശങ്കർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോദിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.