Crime News: ഓപ്പറേഷൻ സിന്ദൂരിനെതിരെ വിമർശനം; മലയാളി യുവാവ് നാ​ഗ്പൂരിൽ പിടിയിൽ

നാ​ഗ്പൂർ പൊലീസാണ് റിജാസ് എന്ന യുവാവിനെ നാ​ഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നും പിടികൂടിയത്.   

Written by - Zee Malayalam News Desk | Last Updated : May 9, 2025, 05:30 PM IST
  • നാ​ഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസ് പിടിയിലാകുന്നത്.
  • റിജാസിനൊപ്പമുണ്ടായിരുന്ന ഒരു വനിത സുഹൃത്തിനെയും നാ​ഗ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
  • ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
Crime News: ഓപ്പറേഷൻ സിന്ദൂരിനെതിരെ വിമർശനം; മലയാളി യുവാവ് നാ​ഗ്പൂരിൽ പിടിയിൽ

നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥി പിടിയിലായതായി റിപ്പോർട്ട്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയാണ് പിടിയിലായത്. നാ​ഗ്പൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. നാ​ഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസ് പിടിയിലാകുന്നത്. റിജാസിനൊപ്പമുണ്ടായിരുന്ന ഒരു വനിത സുഹൃത്തിനെയും നാ​ഗ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Add Zee News as a Preferred Source

ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കാരണം വ്യക്തമാക്കാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ഇവർ പറയുന്നത്.

Also Read: India Pakistan War Indian Soldier Martyred: അതിർത്തി കടന്ന പാക് ആക്രമണം; വെടിവയ്പ്പിൽ ജവാന് വീരമൃത്യു

പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണമായ ഓപ്പറേഷന്‍ സിന്ദൂരിനെ അപലപിച്ചും നക്സലുകള്‍ക്കെതിരായ കലാപ വിരുദ്ധ നടപടികളെ വിമര്‍ശിച്ചും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ചാണ് റിജാസിനെ കസ്റ്റഡിയിലെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News