)
ഉറി സെക്ടറിലെ നിയന്ത്രണ രേഖയിൽ വെടിവപ്പും സ്ഫോടന ശബ്ദവും എന്ന് റിപ്പോർട്ട്. പാകിസ്താൻ വീണ്ടും വെടിവപ്പും ഷെൽ ആക്രമണവും പുനരാരംഭിച്ചതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം സേനാ താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ ആക്രമണമെന്നായിരുന്നു പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. തുർക്കിഷ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാകിസ്താൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും നിയന്ത്രണരേഖയിലും അതിർത്തിയിലും പാക് പ്രകോപനമുണ്ടായെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
#WATCH | Uri, J&K: Gunshots and explosions heard as Pakistan resumes arms and artillery fire along the LOC in Uri sector.
— ANI (@ANI) May 9, 2025
Visuals deferred by unspecified time. pic.twitter.com/7AngrvttIp
വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. നാല് വ്യോമതാവളങ്ങളെ പാകിസ്താൻ ലക്ഷ്യമിട്ടു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്നും നാനൂറിലേറെ ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ നിഷേധിക്കുന്നത് പരിഹാസ്യമെന്നും വിക്രം മിസ്രി പറഞ്ഞു. ജനവാസ മേഖകളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. പൂഞ്ചിൽ ക്രൈസ്റ്റ് സ്കൂളിന് നേരെ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. പുരോഹിതർക്കും കന്യാസ്ത്രീകൾക്കും പരിക്കേറ്റു. യാത്രാ വിമാനങ്ങളെ മറയാക്കിയാണ് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.