ന്യൂഡൽഹി: ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാകിസ്താൻ മറയാക്കിയത് സിവിലിയൻ വിമാനങ്ങളെയെന്ന് കേന്ദ്രം. പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കി.
ഇന്ത്യയുടെ പ്രത്യാക്രമണം നടന്ന സമയത്ത് ഇന്ത്യന്‍ വ്യോമപാതയില്‍ യാത്രാ വിമാനങ്ങളുണ്ടായിരുന്നില്ല. കൃത്യമായ മുന്നൊരുക്കം നടത്തിയായിരുന്നു ഇന്ത്യയുടെ ആക്രമണം. എന്നാൽ ഈ സമയം പാകിസ്താൻ വ്യോമപാതയിലൂടെ രണ്ട് യാത്രാവിമാനങ്ങളാണ് കടന്നുപോയത്. തിരിച്ചടിക്കില്ലെന്ന് കണക്കുകൂട്ടിയ പാകിസ്താൻ സിവിലിയൻ വിമാനങ്ങളെ കവചമാക്കിയെന്നും സേന വ്യക്തമാക്കി. ഒരു ആഭ്യന്തര വിമാനവും ഒരു അന്താരാഷ്ട്ര വിമാനവുമായിരുന്നു പാകിസ്താൻ ഉപയോഗിച്ചത്.
ആക്രമണം നടന്ന സമയത്ത് പാകിസ്താന്റെ വ്യോമപാതയിലൂടെ പോയ ഫ്ലൈനാസ് വിമാനത്തിന്‍റെ വിവരം സേന എടുത്തു പറഞ്ഞു. ഫ്ലൈനാസ് ഏവിയേഷന്‍റെ എയര്‍ബസ് 320 വിമാനമാണിത്. സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഇന്നലെ വൈകിട്ട് 5.50ന് പുറപ്പെട്ട് പാകിസ്ഥാനിലെ ലാഹോറില്‍ രാത്രി 9.10 നെത്തിയ ഈ വിമാനത്തെ പാകിസ്താൻ മറയാക്കി. കറാച്ചിക്കും ലാഹോറിനും ഇടയിലുള്ള ഒരു വിമാനമാണ് പാകിസ്താൻ മറയാക്കിയ മറ്റൊരു വിമാനം. യാത്രാ വിമാനങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത രീതിയിലായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









