India Pakistan War Indian Soldier Martyred: അതിർത്തി കടന്ന പാക് ആക്രമണം; വെടിവയ്പ്പിൽ ജവാന് വീരമൃത്യു

ഇന്നലെയുണ്ടായ പാക്  വെടിവയ്പ്പിലാണ് ആന്ധ്രാ സ്വദേശിയായ മുരളി നായിക് വീരമൃത്യു വരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : May 9, 2025, 04:08 PM IST
  • ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്​ല സ്വദേശിയാണ് മുരളി നായിക്.
  • നിയന്ത്രണ രേഖയ്ക്കടുത്തായിരുന്നു മുരളിക്ക് പോസ്റ്റിങ് ലഭിച്ചിരുന്നത്.
  • മുരളി നായികിന്റെ ഭൗതിക ശരീരം നാളെ സ്വദേശത്തെത്തിക്കും.
India Pakistan War Indian Soldier Martyred: അതിർത്തി കടന്ന പാക് ആക്രമണം; വെടിവയ്പ്പിൽ ജവാന് വീരമൃത്യു

ശ്രീന​ഗർ: ജമ്മുകശ്മീരില്‍ ഇന്നലെയുണ്ടായ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക്(27) ആണ് വീരമൃത്യു വരിച്ചത്. അതിർത്തിയിൽ ഇന്നലെയുണ്ടായ പാക്  വെടിവയ്പ്പിൽ മുരളി നായിക്കിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സ ലഭ്യമാക്കുന്നതിനായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ നടക്കവെയാണ് മരിച്ചത്. 

Add Zee News as a Preferred Source

ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്​ല സ്വദേശിയാണ് മുരളി നായിക്. നിയന്ത്രണ രേഖയ്ക്കടുത്തായിരുന്നു മുരളിക്ക് പോസ്റ്റിങ് ലഭിച്ചിരുന്നത്. മുരളി നായികിന്റെ ഭൗതിക ശരീരം നാളെ സ്വദേശത്തെത്തിക്കും. 

Also Read: India Pakistan War: സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

അതേസമയം ഓപ്പറേഷൻ സിന്ദൂരിന് ശേഷം ബുധനാഴ്ച പൂഞ്ച് സെക്ടറിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ശര്‍മയാണ് പാകിസ്താന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ദിനേശ് കുമാറിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഹരിയാനയിലെ പല്‍വാന സ്വദേശിയാണ് ലാൻസ് നായിക്. ജവാനുൾപ്പെടെ 15 പേരാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News