COVID-19: രാജ്യത്ത് റെക്കോര്‍ഡ്‌ പ്രതിദിന വര്‍ദ്ധനവ്‌, 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗബാധ

   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  65,410 പേര്‍ക്ക് കോവിഡ്  (COVID-19) സ്ഥിരീകരിച്ചു.  രാജ്യത്തെ  ഏറ്റവും ഉയര്‍ന്ന  പ്രതിദിന  വര്‍ദ്ധനവ്‌ ആണ് ഇത്. ഇത് മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 60,000 കടക്കുന്നത്.

Last Updated : Aug 9, 2020, 01:09 PM IST
  • രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
  • രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവ്‌ ആണ് ഇത്
  • രാജ്യത്ത് ഇതുവരെ 43,379 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു
  • കോവിഡ്‌ ബാധയില്‍ ആഗോളതലത്തില്‍ അമേരിക്കയാണ് ഒന്നാമത്. 5.01 മില്ല്യണ്‍ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
COVID-19: രാജ്യത്ത് റെക്കോര്‍ഡ്‌ പ്രതിദിന  വര്‍ദ്ധനവ്‌,  24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  65,410 പേര്‍ക്ക് കോവിഡ്  (COVID-19) സ്ഥിരീകരിച്ചു.  രാജ്യത്തെ  ഏറ്റവും ഉയര്‍ന്ന  പ്രതിദിന  വര്‍ദ്ധനവ്‌ ആണ് ഇത്. ഇത് മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 60,000 കടക്കുന്നത്.

നിലവില്‍ പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മുന്നില്‍.   ഇതുവരെ 21.53 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.  43,379  പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 14.80 ലക്ഷം പേര്‍ രോഗമുക്തി നേടി.  6.28 ലക്ഷം ആളുകളാണ് രാജ്യത്ത് ചികിത്സയിലുളളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ  കണക്കുകള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുളളത്. 
മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5  ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 

ആന്ധ്രപ്രദേശില്‍ ഇന്നലെ 10,080 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോ?ഗബാധിതരുടെ എണ്ണം 2.17 ലക്ഷമായി. 85,486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,939 പേരാണ് ഇതുവരെ കോവിഡിനെ തുടര്‍ന്ന് മരിച്ചത്.

Also read: സംസ്ഥാനത്ത് 1420 പേർക്ക് കൂടി കോറോണ; 1715 പേർ രോഗമുക്തരായി

കര്‍ണാടകയില്‍ ഇന്നലെ 7,178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന  രോഗബാധയില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നലത്തെ കണക്കുകള്‍. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.72 ലക്ഷമായി. 

തമിഴ്‌നാട്ടില്‍ പുതിയതായി 5,883 പേര്‍ക്കാണ് ഇന്നലെ  കോവിഡ് സ്ഥിരീകരിച്ചത്. 118 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.90 ലക്ഷമായി. 

ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാമതുള്ള ബ്രസീലില്‍ 30 ല്‍ അധികം  രോഗികളാണുള്ളത്.  100,543 പേരാണ് ഇതുവരെ മരിച്ചത്. 

കോവിഡ്‌  ബാധയില്‍ ആഗോളതലത്തില്‍ അമേരിക്കയാണ് ഒന്നാമത്. 5.01മില്ല്യണ്‍  ആളുകള്‍ക്കാണ്  രോഗം  സ്ഥിരീകരിച്ചത്.  1,62,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

More Stories

Trending News