Pahalgam Terror Attack: കടുപ്പിച്ച് ഇന്ത്യ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു

Baglihar Dam: ചിനാബ് നദിയിലെ ബ​ഗ്ലിഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തി പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ കുറച്ചു.

Written by - Zee Malayalam News Desk | Last Updated : May 4, 2025, 02:04 PM IST
  • പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്
  • അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്
Pahalgam Terror Attack: കടുപ്പിച്ച് ഇന്ത്യ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ നടപടികൾ തുടർന്ന് ഇന്ത്യ. ചിനാബ് നദിയിലെ ബ​ഗ്ലിഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തി പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു. ഝലം നദിയിലെ കിഷൻ ​ഗം​ഗ ഡാമിലെയും ഷട്ടറുകൾ താഴ്ത്തി പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുമെന്നാണ് വിവരം.

Add Zee News as a Preferred Source

നടപടി ഹ്രസ്വകാലത്തേക്കാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യ നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നു. പാകിസ്ഥാൻ പൗരന്മാരോട് ഇന്ത്യ വിടാനും സർക്കാർ നിർദേശം നൽകിയിരുന്നു.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് നയതന്ത്ര തലത്തിൽ ഇന്ത്യ സ്വീകരിക്കുന്നത്. അതേസമയം, പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാൻ ബന്ധം വഷളായിരിക്കുന്നതിനിടെ അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്.

തുട‍‍‌ർച്ചയായി ഒൻപത് ദിവസം അതിർത്തിയിൽ പാകിസ്ഥാൻ വെടിനിൽത്തൽ കരാർ ലംഘനം നടത്തി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിനിടെ പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയതായും അവകാശപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News