ഇന്ത്യയില്‍ 'നമസ്‌തേ ട്രംപ്' അമേരിക്കയില്‍ 'ബൈ ബൈ' ട്രംപ്' BJPയെ പരിഹസിച്ച് ശിവസേന

അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ കനത്ത പരാജയം പ്രധാനമന്ത്രി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ പരിഹാസത്തിനുള്ള ആയുധമാക്കി ശിവസേന (Shiv Sena).

Last Updated : Nov 9, 2020, 03:45 PM IST
  • അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ കനത്ത പരാജയം പ്രധാനമന്ത്രി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ പരിഹാസത്തിനുള്ള ആയുധമാക്കി ശിവസേന
  • ഇന്ത്യ 'നമസ്‌തേ ട്രംപ്' (Namaste Trump) എന്ന് പ്രകീര്‍ത്തിച്ച സമയത്ത് അമേരിക്കക്കാര്‍ അദ്ദേഹത്തിന് 'ബൈ ബൈ' ട്രംപ്' എന്ന് പറയുകയായിരുന്നു
ഇന്ത്യയില്‍ 'നമസ്‌തേ ട്രംപ്' അമേരിക്കയില്‍ 'ബൈ ബൈ' ട്രംപ്' BJPയെ പരിഹസിച്ച്  ശിവസേന

Mumbai: അമേരിക്കന്‍ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ കനത്ത പരാജയം പ്രധാനമന്ത്രി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ പരിഹാസത്തിനുള്ള ആയുധമാക്കി ശിവസേന (Shiv Sena).

 ഇന്ത്യ 'നമസ്‌തേ ട്രംപ്'  (Namaste Trump) എന്ന് പ്രകീര്‍ത്തിച്ച സമയത്ത് അമേരിക്കക്കാര്‍ അദ്ദേഹത്തിന്  'ബൈ ബൈ' ട്രംപ്' എന്ന് പറയുകയായിരുന്നു. ട്രംപിന്‍റെ കനത്ത പരാജയത്തില്‍ നിന്ന് ഇന്ത്യ എന്തെങ്കിലും പാഠമുള്‍ക്കൊണ്ടെങ്കില്‍ അത് നല്ലതിനെന്നും ശിവസേന പറഞ്ഞു. പാര്‍ട്ടിയുടെ  മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ശിവസേനയുടെ ഈ പരാമര്‍ശം. 

അമേരിക്കന്‍ പ്രസിഡന്‍റ്  എന്ന പദവിക്ക് ട്രംപ് ഒരിക്കലും അര്‍ഹനായിരുന്നില്ല. നാലുവര്‍ഷം മുന്‍പ്  ട്രംപിനെ തിരഞ്ഞെടുത്ത് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത ഇപ്പോള്‍  തിരുത്തിയിരിക്കുകയാണ്. താന്‍ നല്‍കിയ ഒരു വാഗ്ദാനം പോലും ട്രംപ് നിറവേറ്റിയിരുന്നില്ല. ട്രംപിന്‍റെ  പരാജയത്തില്‍ നിന്ന് ഇന്ത്യ എന്തെങ്കിലും പഠിച്ചെങ്കില്‍ നന്നായേനെ, ശിവസേന  ലേഖനത്തില്‍ പറയുന്നു.

കോവിഡിനെക്കാളും ഭീകരമാണ് അമേരിക്കയിലെ തൊഴിലില്ലായ്മ എന്ന ദുരിതം. ഇതിന് പരിഹാരം കാണുന്നതിന് പകരം അസംബന്ധങ്ങള്‍ പറയുന്നതിനാണ് ട്രംപ് പ്രാധാന്യം കൊടുത്തത്. 

അമേരിക്കയിലെ തിരഞ്ഞെടുപ്പ് സാഹചര്യം ബീഹാറിലേതിന് സമാനമാണെന്നും അമേരിക്കയില്‍   ട്രംപ് പരാജയപ്പെട്ടതുപോലെ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍  NDA പരാജയം ഏറ്റവാങ്ങുമെന്നും ശിവസേന ചൂണ്ടിക്കാട്ടി. 

ചൊവ്വാഴ്ച ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്  (Bihar Assembly Election) ഫലം പുറത്തുവരുന്നതോടെ BJPയ്ക്ക് പല മിഥ്യാ ധാരണകളും തിരുത്തേണ്ടിയതായി വരും. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ആര്‍ഭാടത്തോടെ  "നമസ്‌തേ ട്രംപ്"  പരിപാടി നടത്തിയ കേന്ദ്രസര്‍ക്കാരിനേയും ശിവസേന വിമര്‍ശിച്ചു. 

ബീഹാറിലും ഭരണം ഏറ്റവും മോശം നിലയിലാണുള്ളത്. രാജ്യത്ത് തങ്ങളല്ലാതെ മറ്റൊരു ബദല്‍ ഇല്ലെന്ന മിഥ്യാധാരണ നേതാക്കള്‍ക്ക്  മാറ്റേണ്ടിവരുമെന്നും  ശിവസേന ലേഖനത്തില്‍  പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിതീഷ് കുമാറിനും യുവനേതാവ് തേജസ്വി യാദവിന്‍റെ മുന്‍പില്‍  നില്‍ക്കാന്‍  കഴിയില്ലെന്നും ശിവസേന പറഞ്ഞു.  പ്രധാനമന്ത്രിയുടെയും നിതീഷ്‌കുമാറിന്‍റെയും മുന്‍പില്‍ അവര്‍ മുട്ടുകുത്തില്ലെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ അധികാരം മാറിക്കഴിഞ്ഞു. അവിടെ ട്രംപ്​ എത്രത്തോളം ചെയ്​തുവെന്ന്​ പറഞ്ഞാലും ബൈഡന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചുകഴിഞ്ഞു. അതേസമയം,  ബീഹാറില്‍ നിതീഷ് കുമാറി​ന്‍റെ  നേതൃത്വത്തിലുള്ള NDA സഖ്യം  പരാജയപ്പെടുകയും ചെയ്യും, ശിവസേന പറയുന്നു. 

Also read: Bihar Assembly Election: മഹാസഖ്യത്തിന് വിജയ പ്രതീക്ഷ, സ്ഥാനാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍....

മൂന്നുഘട്ടമായി നടന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് ഫലങ്ങള്‍ മഹാസഖ്യത്തിന് വിജയമാണ് പ്രവചിക്കുന്നത്. ഇതാണ് ശിവസേനയുടെ പരിഹാസത്തിന് അടിസ്ഥാനം.  ബീഹാറില്‍  വോട്ടെണ്ണല്‍ ചൊവ്വാഴ്ചയാണ് നടക്കുക.

Trending News