Operation Sindoor:അഖ്‌നൂരിൽ പാക് ജെഎഫ്-17 ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്

Operation Sindoor: ജമ്മു കശ്മീരിലെ അഖ്‌നൂർ സെക്ടറിൽ പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനം ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : May 7, 2025, 06:36 AM IST
  • പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ
  • അഖ്‌നൂരിൽ പാക് ജെഎഫ്-17 ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്
  • ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഒമ്പതിടങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി
Operation Sindoor:അഖ്‌നൂരിൽ പാക് ജെഎഫ്-17 ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്

Operation Sindoor News: പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി. 

Add Zee News as a Preferred Source

Also Read: പാകിസ്താനെ ആക്രമിച്ച് ഇന്ത്യ; 9 ഭീകര കേന്ദ്രങ്ങൾ തകർത്തു

ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ പാകിസ്ഥാൻ അക്ഷരാർത്ഥത്തിൽ നടുങ്ങി. പഹൽഗാം ആക്രമണം നടന്ന് 15 ദിവസങ്ങൾക്ക് ശേഷമാണ് തീവ്രവാദ ക്യാമ്പുകൾക്ക് നേരെയുള്ള ഈ ആക്രമണം നടന്നത്.

ഇതിനിടയിൽ ജമ്മു കശ്മീരിലെ അഖ്‌നൂർ പ്രദേശത്ത് പാകിസ്ഥാൻ ജെഎഫ്-17 യുദ്ധവിമാനം ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായും റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിലെ അഖ്‌നൂർ മേഖലയിലെ ഭർദ കലാനിൽ ജെഎഫ്-17 നെ വെടിവാച്ചിട്ടതായിട്ടാണ് റിപ്പോർട്ട്. പൈലറ്റിനെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സ്ഥലത്ത് പോലീസും സൈന്യവും അഗ്നിശമന സേനയുമുണ്ട് എന്നാണ് റിപ്പോർട്ട്.  

Also Read: 'ഭാരത് മാതാ കീ ജയ്'... ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ഈ 9 ഇടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്

പാകിസ്ഥാനുമായുള്ള അതിർത്തിയിലെ എല്ലാ വ്യോമ പ്രതിരോധ യൂണിറ്റുകളും ഇന്ത്യ സജീവമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ വ്യോമാക്രമണത്തിനുശേഷം പാകിസ്ഥാനിലുടനീളം പരിഭ്രാന്തിയായിരിക്കുകയാണ്. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളും ഭീകരൻ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ഇന്ത്യൻ വ്യോമസേന ലക്ഷ്യമിട്ടു എന്നാണ് റിപ്പോർട്ട്. ഇന്ത്യ ആക്രമണം നടത്തിയത് മുരിഡ്കെ, ബഹവൽപൂർ, മുസാഫറാബാദിൽ രണ്ടടിടം, ഗുൽപൂർ, ഭീംബർ, ചക്ക് അമരു, കോട്‌ലി, സിയാൽകോട്ടിനടുത്തുള്ള ഒരു തീവ്രവാദ ക്യാമ്പ് എന്നിങ്ങനെയാണ്.

ബഹാവൽപൂരിൽ ജെയ്‌ഷെയ്ക്ക് ഒരു തീവ്രവാദ ക്യാമ്പുണ്ട്, മുരിദ്കെയിലെ ലഷ്‌കറിന്റെ ആസ്ഥാനത്ത് ബോംബുകൾ വർഷിച്ചു. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറിന്റെയും ഉന്നത നേതാക്കളെ ലക്ഷ്യം വച്ചാണ് ഇന്ത്യൻ സൈന്യം ആക്രമണത്തിനായി സ്ഥലം തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News