ട്രംപ് നഗരത്തില്‍ തങ്ങുക 3.5 മണിക്കൂര്‍... ചിലവ് 100 കോടി...!!

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍...

Sheeba George | Updated: Feb 16, 2020, 11:36 AM IST
ട്രംപ് നഗരത്തില്‍ തങ്ങുക 3.5 മണിക്കൂര്‍... ചിലവ് 100 കോടി...!!

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍...

ഈ മാസം 24നാണ് ട്രംപ് അഹമ്മാദാബാദില്‍ എത്തുക. ട്രംപിന്‍റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹിയും  ഗുജറാത്തുമാണ് അദ്ദേഹം സന്ദര്‍ശിക്കുക.

അതേസമയം, ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചിലവഴിക്കുന്നത് 100 കോടിയോളം രൂപയാണെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്.

വിവിധ സർക്കാർ വകുപ്പുകളും കോർപ്പറേഷനും അർബൻ ഡെവലപ്‌മെന്‍റ് കോർപ്പറേഷനുമാണ് ചെലവിന്‍റെ മുഖ്യഭാഗവും വഹിക്കുന്നത്.

അതില്‍മുഖ്യ ഭാഗവും റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമാണ് ചിലവാക്കുന്നത്. 80 കോടിയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. റോഡുകളുടെ നിർമാണം നഗരസഭാ ബജറ്റിലുള്ളതിനാൽ നഷ്ടമല്ലെന്നാണ് കോർപ്പറേഷൻ അഭിപ്രായപ്പെടുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷയ്ക്ക് 12 കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി 7കോടി, സംസ്ഥാനം മോദി പിടിപ്പിക്കാന്‍ 6 കോടി, സാംസ്കാരിക പരിപാടികൾക്ക് 4 കോടി, എന്നിങ്ങനെയാണ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിനുള്ള ബജറ്റ്.  

എന്നാല്‍, വിവിധ വകുപ്പുകൾ ഇത്രയേറെ പണം ചെലവഴിക്കുമ്പോള്‍ ട്രംപ് നഗരത്തിൽ തങ്ങുക വെറും മൂന്നരമണിക്കൂർമാത്രം എന്നതാണ് വസ്തുത!!

24-ന്‌ എത്തുന്ന ട്രംപ് എത്തുക. മൂന്നരയോടെ ഡൽഹിക്കുമടങ്ങും. ഇതിനിടെ റോഡ്‌ഷോ, സാബർമതി ആശ്രമസന്ദർശനം, മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം എന്നിവയാണ് പരിപാടികൾ. ഒപ്പം മോദിക്കൊപ്പം നടത്തുന്ന 22 കിലോമീറ്റർ റോഡ് ഷോയുമുണ്ട്. ഈ റോഡ്‌ ഷോ ലോക റെക്കോര്‍ഡായിരിക്കുമെന്ന് മേയർ ബിജൽ പട്ടേൽ അവകാശപ്പെടുന്നത്. കൂടാതെ, അമ്പതിനായിരം ആളുകൾ ഇവരെ സ്വീകരിക്കാൻ വഴിയോരങ്ങളിൽ ഉണ്ടാകും. 1,20,000 പേർ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നാണ് പോലീസിന്‍റെ പറയുന്നത്.

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന അഹമ്മദാബാദിലെ വഴിയും പരിസരവും മോടി കൂട്ടുകയാണ് ഇപ്പോള്‍ അധികൃതര്‍.

ഗുജറാത്തില്‍ ട്രംപ് കടന്നുപോകുന്ന വിവിധ പ്രദേശങ്ങള്‍ മതില്‍ കെട്ടി മറയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചേരി പ്രദേശങ്ങളാണ് മതില്‍ കെട്ടി മറയ്ക്കുന്നത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്.

ട്രംപിന്‍റെ റോഡ് ഷോ കടന്നുപോകുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളവും ഇന്ദിരാ പാലവും തമ്മില്‍ ചേരുന്ന സ്ഥലത്ത് ഏഴടിയോളം ഉയരത്തില്‍ മതിലാണ് നിര്‍മ്മിക്കുന്നത്. ഭിത്തി നിര്‍മിക്കുന്നതിനൊപ്പം വഴിയോരത്ത് ഈന്തപ്പനകളും വെച്ചുപിടിപ്പിക്കുമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.