Pak celebrities Social Media Account Banned: പാക് നടന്മാരുടെയും ഗായകരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തു

Pahalgam Terror Attack: Instagram Blocked: വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ പാക് കലാകാരന്മാരായ ഫവാദ് ഖാൻ, ആതിഫ് അസ്ലം, റാഹത്ത് ഫത്തേ അലി ഖാൻ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : May 6, 2025, 12:57 PM IST
  • പഹൽഗാം ഭീകരാക്രമണത്തിനു ശേഷം എല്ലാ പാക് കലാകാരന്മാർക്കും ഇന്ത്യ വിലക്ക് കല്പിച്ചിട്ടുണ്ട്
  • പാക് ഡ്രാമകൾ ഇഷ്ടപ്പെടുന്നു നിരവധി ഇന്ത്യക്കാരുണ്ട്
  • ഇവർ പാക് നടന്മാരെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരാറുമുണ്ട്
Pak celebrities Social Media Account Banned: പാക് നടന്മാരുടെയും ഗായകരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തു

ന്യൂഡൽഹി:  പഹൽഗാം ഭീകരാക്രമണത്തിനു ശേഷം എല്ലാ പാക് കലാകാരന്മാർക്കും ഇന്ത്യ വിലക്ക് കല്പിച്ചിട്ടുണ്ട്.  പാക് ഡ്രാമകൾ ഇഷ്ടപ്പെടുന്നു നിരവധി ഇന്ത്യക്കാരുണ്ട്. ഇവർ പാക് നടന്മാരെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരാറുമുണ്ട്. എന്നാൽ ഇനി അത് നടക്കില്ല. 

Add Zee News as a Preferred Source

Also Read: പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് വിലക്ക്

ഇനി മുതൽ ഒരു ഇന്ത്യക്കാരനും ഒരു പാക് സെലിബ്രിറ്റിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ട് കാണാൻ കഴിയില്ല. നേരത്തെ എല്ലാ പാകിസ്ഥാൻ അഭിനേതാക്കളുടെയും അക്കൗണ്ടുകൾ ഇന്ത്യ സസ്പെൻഡ് ചെയ്തു.

ഇപ്പോഴിതാ പാകിസ്ഥാനി സെലിബ്രിറ്റികളുടെ അക്കൗണ്ടുകളും ഇന്ത്യ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയതിൽ പാക്‌ നടന്മാരും ഗായകരുമായ ഫവാദ് ഖാൻ, ആതിഫ് അസ്ലം, മാവ്‌റ ഹോക്കെയ്ൻ, സബ ഖമർ, അദ്‌നാൻ സിദ്ദിഖി, മഹിര ഖാൻ, ഹാനിയ ആമിർ, അലി സഫർ, മായ അലി, അയീസ ഖാൻ, സജൽ അലി, ഇഖ്‌റ അസീസ്, സനം സയീദ് എന്നിവരും ഉൾപ്പെടുന്നു. മഹിര ഖാൻ, അലി സഫർ, സജൽ അലി എന്നിവർ ബോളിവുഡിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. 'മോം' എന്ന ചിത്രത്തിൽ ശ്രീദേവിയുടെ മകളുടെ വേഷം അവതരിപ്പിച്ചത് സജൽ അലി ആയിരുന്നു.

Also Read: തൃശൂർ പൂരം 2025: പൂരലഹരിയിൽ ത്യശൂർ; പൂരാവേശത്തിൽ തേക്കിൻകാട് മൈതാനം; കുടമാറ്റം വൈകുന്നേരം 05:30 ന് 

നേരത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യ വിലക്കേർപ്പെടുത്തി.  16 പാകിസ്ഥാൻ യൂട്യൂബ് ചാനലും അഭിനേതാക്കളുടെ യൂട്യൂബ് ചാനലും വിലക്കിയതിന് പിന്നാലെയായിരുന്നു ഷഹബാസ് ഷരീഫിന്റെ ചാനലിനും ഇന്ത്യ  വിലക്കേര്‍പ്പെടുത്തിയത്.  പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. 

ഇതിനിടയിൽ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ബന്ധം വ്യക്തമായതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭീകരരും ഐഎസ്‌ഐയും തമ്മിലുള്ള ബന്ധത്തിന് തെളിവ് ലഭിച്ചെന്ന് എന്‍ഐഎ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഐഎസ്‌ഐ അറിവോടെയാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് നിലവിലെ കണ്ടെത്തല്‍. ഭീകരരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും എന്‍ഐഎക്ക് ലഭിച്ചതായിട്ടാണ് റിപ്പോർട്ട്. ഏപ്രില്‍ 15 ന് ഭീകരര്‍ പെഹല്‍ഗാമില്‍ എത്തിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്‌.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News