Air Base Visuals: പാകിസ്താൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ന്യൂഡൽഹി: പാകിസ്ഥാന്റെ നുണപ്രചരണങ്ങൾ തെളിവുകൾ സഹിതം പൊളിച്ച് ഇന്ത്യ. പാകിസ്താൻ നടത്തുന്ന നുണപ്രചരണങ്ങൾ ശനിയാഴ്ച വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് തെളിവ് സഹിതം തെറ്റാണെന്ന് വ്യക്തമാക്കിയത്.
#WATCH | #OperationSindoor | Debunking claims of Pakistani propaganda, India shows time-stamped images of Indian air bases undamaged. pic.twitter.com/kioq065NbY
— ANI (@ANI) May 10, 2025
പാകിസ്താൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു. സൂറത്തിലെയും സിർസയിലെയും വ്യോമതാവളങ്ങൾ തകർത്തുവെന്നും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400 തകർത്തുവെന്നുമായിരുന്നു പാകിസ്താന്റെ പ്രചരണം.
എന്നാൽ, പാകിസ്താന്റെ വാദങ്ങൾ തെറ്റാണെന്നും ഇത്തരം വ്യാജപ്രചരണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നുവെന്നും വ്യോമിക സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാകിസ്താന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതിനായി ഇന്ത്യയിലെ വ്യോമതാവളങ്ങളുടെ പുതിയ ദൃശ്യങ്ങളും വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിച്ചു.
#WATCH | Delhi | #OperationSindoor | Wing Commander Vyomika Singh says, "In a swift and calibrated response, Indian armed forces carried out a precision strike only at identified military targets... Pakistan has also attempted to execute a continued malicious misinformation… pic.twitter.com/ZPkQ3gDNtA
— ANI (@ANI) May 10, 2025
തീയതിയും സമയവും രേഖപ്പെടുത്തിയ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. രാജ്യത്തെ വ്യോമതാവളങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും വ്യോമിക സിംഗ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.