)
ഇന്ത്യൻ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ തീരുവ നവംബർ 30 ന് ശേഷം പിൻവലിച്ചേക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പ്രകടമായ പുരോഗതി ഉണ്ടാകുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.
ALSO READ: ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ; സജീവ ചർച്ചകൾ നടക്കുന്നുവെന്ന് പിയൂഷ് ഗോയൽ
ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവ തർക്കത്തിൻ്റെ സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
"ഇരു രാജ്യങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത എട്ട് മുതൽ പത്ത് ആഴ്ചകൾക്കുള്ളിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് ഒരു പരിഹാരം കാണാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്" എന്ന് അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.