BrahMos Missile: 'ഇന്ത്യ ബ്രഹ്മോസ് പ്രയോ​ഗിച്ചു', സ്ഥിരീകരിച്ച് പാകിസ്താൻ; ഇന്ത്യൻ തിരിച്ചടിയിൽ തകർന്ന് പാക് വ്യോമതാവളം

ഇന്ത്യ ബ്രഹ്മോസ് പ്രയോ​ഗിച്ചതായി പാകിസ്താൻ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 11, 2025, 01:16 PM IST
  • ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ വ്യോമതാവളം തകർന്നതായാണ് റിപ്പോർട്ട്.
  • ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്താനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാക് മാധ്യമമായ ഡോൺ ആണ് സ്ഥിരീകരണം വരുത്തിയിരിക്കുന്നത്.
  • പാക് - യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിർമിച്ച ഈ വിമാനത്താവളം തകർന്നതിന്റെ ദൃശ്യങ്ങൾ സഹിതം പങ്കുവെച്ച് കൊണ്ടായിരുന്നു ഡോൺ റിപ്പോർട്ട് ചെയ്തത്.
BrahMos Missile: 'ഇന്ത്യ ബ്രഹ്മോസ് പ്രയോ​ഗിച്ചു', സ്ഥിരീകരിച്ച് പാകിസ്താൻ; ഇന്ത്യൻ തിരിച്ചടിയിൽ തകർന്ന് പാക് വ്യോമതാവളം

ന്യൂഡൽഹി: പാകിസ്താനെതിരായ തിരിച്ചടിയിൽ ഇന്ത്യ ബ്രഹ്മോസ് മിസൈൽ പ്രയോ​ഗിച്ചതായി റിപ്പോർട്ട്. ഇക്കാര്യം പാകിസ്താൻ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകള‍് പുറത്തുവരുന്നത്. എന്നാൽ ഇന്ത്യയുടെ ഭാ​ഗത്ത് നിന്നും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. പാകിസ്താനിലെ 11ഓളം വ്യോമതാവളങ്ങൾ ഇന്ത്യൻ സൈന്യം ആക്രമിച്ചതായാണ് റിപ്പോർട്ട്. പാകിസ്താന്റെ നിരന്തര ആക്രമണങ്ങൾക്ക് അവരുടെ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് ഇന്ത്യ പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Add Zee News as a Preferred Source

ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ വ്യോമതാവളം തകർന്നതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്താനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാക് മാധ്യമമായ ഡോൺ ആണ് സ്ഥിരീകരണം വരുത്തിയിരിക്കുന്നത്. പാക് - യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിർമിച്ച ഈ വിമാനത്താവളം തകർന്നതിന്റെ ദൃശ്യങ്ങൾ സഹിതം പങ്കുവെച്ച് കൊണ്ടായിരുന്നു ഡോൺ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ ആക്രമണത്തിൽ യുഎഇ പ്രസിഡന്റും കുടുംബവും ഉപയോഗിച്ചിരുന്ന റോയൽ ലോഞ്ച് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News