തന്‍റെ സ്വീകരണ റാലി വലിയ സംഭവമാകുമെന്ന് ട്രംപ്!

ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ്,ഇന്ത്യയിലേക്ക്‌ പുറപ്പെടുന്നതിന് മുന്‍പായി ഇന്ത്യയിലേക്ക്‌ തിരിക്കുന്നത് ആവേശത്തോടെയെന്ന് ട്രംപ് പ്രതികരിച്ചു.

Updated: Feb 23, 2020, 08:58 PM IST
തന്‍റെ സ്വീകരണ റാലി വലിയ സംഭവമാകുമെന്ന് ട്രംപ്!

ന്യുയോര്‍ക്ക്:ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ്,ഇന്ത്യയിലേക്ക്‌ പുറപ്പെടുന്നതിന് മുന്‍പായി ഇന്ത്യയിലേക്ക്‌ തിരിക്കുന്നത് ആവേശത്തോടെയെന്ന് ട്രംപ് പ്രതികരിച്ചു.

തന്‍റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.തന്‍റെ സ്വീകരണ റാലി വലിയ സംഭവമാകുമെന്നും ട്രംപ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ സുഹൃത്താണെന്നും തന്റെ സ്വീകരണ റാലി വലിയ സംഭവമാക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പത്നി മെലാനിയ ട്രംപിനോപ്പം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്ത് ,ന്യുഡല്‍ഹി,ആഗ്ര എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.അഹമദാബാദിലെ ക്രിക്കറ്റ്   സ്റ്റേഡിയത്തില്‍ നടക്കുന്ന നമസ്തേ ട്രംപ് എന്ന പരിപാടിക്ക് ശേഷം അദ്ധേഹം താജ്മഹല്‍ സന്ദര്‍ശിക്കും.അതിന് ശേഷമാണ് ഔദ്യോഗിക കൂടിക്കാഴ്ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തുക.