വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു

പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. 

Last Updated : Jan 28, 2019, 02:11 PM IST
വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ലഖ്‌നൗ: ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം ഉത്തര്‍ പ്രദേശില്‍ തകര്‍ന്നു വീണു. ഉത്തര്‍പ്രദേശിലെ കുശി നഗറിലാണ് വിമാനം തകര്‍ന്നു വീണത്‌.  

 

 

ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. മറ്റാരും വിമാനത്തില്‍ ഇല്ലായിരുന്നുവെന്നാണ് സൂചന. വിമാനം തകരാനുള്ള കാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി.

 

 

Trending News