)
ദാദാ സാഹിബ് അവാർഡ് ജേതാവ് നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു. തനിക്ക് ആദരം ലഭിച്ചെന്ന സന്തോഷം നടൻ മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, പിവിഎസ്എം, എവിഎസ്എം, എന്നിവർ ചേർന്നാണ് തന്നെ ആർമി ആസ്ഥാനത്തേക്ക് വിളിപ്പിച്ചതെന്നും ഏഴ് ആർമി കമാൻഡർമാരുടെ സാന്നിധ്യത്തിൽ തനിക്ക് ആദരം ലഭിച്ചുവെന്നും മോഹൻലാൽ കുറിച്ചു.
ഓണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം ലഭിക്കുന്നത് അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണെന്നും ഈ ബഹുമതിക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്കും ജനറൽ ഉപേന്ദ്ര ദ്വിവേദിയോടും, മുഴുവൻ ഇന്ത്യൻ സൈന്യത്തോടും, എന്റെ മാതൃ യൂണിറ്റായ ടെറിട്ടോറിയൽ ആർമിയോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും താരം കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.