ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

കശ്മീരില്‍നിന്ന് കഴിഞ്ഞ ഏപ്രില്‍ 14 മുതല്‍ കാണാതായ ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്‌. ഇയാള്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായാണ് വിവരം. 12 ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയില്‍ ശിപായിയായ മീര്‍ ഇദ്രിസ് സുല്‍ത്താനാണ് തീവ്രവാദസംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നത്. 

Updated: Apr 17, 2018, 11:07 AM IST
ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: കശ്മീരില്‍നിന്ന് കഴിഞ്ഞ ഏപ്രില്‍ 14 മുതല്‍ കാണാതായ ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്‌. ഇയാള്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായാണ് വിവരം. 12 ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയില്‍ ശിപായിയായ മീര്‍ ഇദ്രിസ് സുല്‍ത്താനാണ് തീവ്രവാദസംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നത്. 

കഴിഞ്ഞ ഏപ്രില്‍ 12ന് ജന്മനാടായ ഷോപ്പിയാനില്‍ എത്തിയ ഇയാളെ ഏപ്രില്‍ 14 മുതലാണ്‌ കാണാതായത്.   തുടര്‍ന്ന്, പിതാവ് മുഹമ്മദ് സുല്‍ത്താന്‍ മിര്‍ മകനെ കാണാനില്ലെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. 

മറ്റ് രണ്ട് യുവാക്കളെക്കൂടി ഇയാള്‍ക്കൊപ്പം കാണാതായിട്ടുണ്ടെന്നും, അവര്‍ ഇയാള്‍ക്കൊപ്പം സംഘടനയില്‍ ചേര്‍ന്നിട്ടുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കാണാതായ സൈനികന്‍ എകെ-47 തോക്കുമേന്തി നില്‍ക്കുന്ന ചിത്രം ഹിസ്ബുള്‍ മുജാഹിദ്ദീന്‍പുറത്തു വിട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. 

ബിഹാറിലെ കത്തിഹാറിലാണ് മീര്‍ ഇദ്രീസ് ജോലി ചെയ്തിരുന്നത്. ഇയാള്‍ക്ക് ഝാര്‍ഖണ്ഡിലേക്ക് സ്ഥലം മാറ്റം ആയിരുന്നെന്നും ഇതില്‍ ഇയാള്‍ അസംതൃപ്തനായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.