അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് നിന്ന് 1800 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകൾ പിടികൂടി. ഗുജറാത്ത് തീരത്തിന് അടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയിൽ (ഐഎംബിഎൽ) നിന്നാണ് ലഹരി മരുന്ന് അധികൃതർ പിടികൂടിയത്. ഗുജറാത്ത് എടിഎസുമായി ചേർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കോസ്റ്റ് ഗാർഡിന്റെ കപ്പൽ കണ്ടയുടൻ കള്ളക്കടത്തുകാർ ചരക്ക് ഉപേക്ഷിച്ച് സമുദ്രാതിർത്തി കടന്ന് രക്ഷപ്പെട്ടു. കടലിൽ നിന്ന് ലഹരി മരുന്നുകൾ കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനായി ഈ ലഹരി മരുന്നുകൾ എടിഎസിന് കൈമാറിയതായി കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ 'മയക്കുമരുന്ന് രഹിത ഭാരതം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്.
ഗുജറാത്ത് തീരത്ത് സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഏപ്രിൽ 12, 13 തിയതികളിൽ രാത്രിയാണ് തിരച്ചിൽ നടത്തിയതെന്ന് കോസ്റ്റ് ഗാർഡ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. മെത്താഫെറ്റമൈൻ എന്ന ലഹരിവസ്തുവാണ് പിടികൂടിയതെന്നാണ് സംശയിക്കുന്നത്.
അതിർത്തിക്ക് അപ്പുറത്ത് നിന്നാണ് ചരക്ക് എത്തിയതെന്നും മത്സ്യബന്ധ ബോട്ട് വഴി ഇന്ത്യൻ തീരങ്ങളിലേക്ക് ലഹരി മരുന്ന് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കുന്നു. കോസ്റ്റ് ഗാർഡിന്റെ കപ്പൽ കണ്ടതോടെ ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാർ രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.