ആകാശചുഴിയിൽപെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്താൻ. മെയ് 21 ബുധനാഴ്ച്ചയാണ് സംഭവം. ഇൻഡിഗോയുടെ ഡൽഹി-ശ്രീനഗർ (6E 2142) വിമാനം അമൃത്സറിന് മുകളിലൂടെ പോകുമ്പോൽ ആകാശചുഴിയിൽപെട്ടത്. ഉടൻതന്നെ എയർട്രാഫിക് കൺട്രോളിനോട് പാക് വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാനുള്ള അനുമതി പൈലറ്റ് ചോദിച്ചിരുന്നു. പാക് വ്യോമാതിർത്തി ഉപയോഗിച്ചാൽ താല്ക്കാലീകമായി പ്രതികൂല കാലാവസ്ഥയിൽ നിന്നും രക്ഷനേടാനാകുമായിരുന്നു. എന്നാൽ ഇന്ത്യൻ പൈലറ്റിന്റെ അപേക്ഷ നിരസിക്കപ്പെടുകയാണ് ഉണ്ടായത്.
More visuals of the massive turbulence that hit the IndiGo flight earlier today. I was supposed to return on this flight from Srinagar. https://t.co/zThZT9bMRH pic.twitter.com/YrAvxKB19w
— Sidhant Sibal (@sidhant) May 21, 2025
അനുമതി നിഷേധിച്ചതിനാൽ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് യാത്ര തുടരേണ്ടി വന്നു. വിമാനത്തിൽ 227 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം ആടിയുലഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ പ്രാർത്ഥിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ശ്രീനഗർ വിമാനത്താവളത്തിൽ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിന്‍റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്. വിമാനം ലാൻഡ് ചെയ്ത ശേഷം എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.