Satyendra Siwal: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാൻ ചാര സംഘടനയ്ക്ക് ചോർത്തി നൽകി; എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Ministry of External Affairs: വിദേശകാര്യ വകുപ്പ് ജീവനക്കാരിൽ നിന്നും പാക്ക് ചാര സംഘടന ഐഎസ്ഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 04:16 PM IST
  • ചോദ്യം ചെയ്യുന്നതിന് വേണ്ടി മീററ്റിലെ എടിഎസ് ഓഫീസിലേക്ക് ഇയാളെ വിളിപ്പിച്ചു.
  • വിദേശകാര്യ വകുപ്പ് ജീവനക്കാരിൽ നിന്നും പാക്ക് ചാര സംഘടന ഐഎസ്ഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
Satyendra Siwal: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാൻ ചാര സംഘടനയ്ക്ക് ചോർത്തി നൽകി; എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ലക്നൗ: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാൻ ചാര സംഘടനയ്ക്ക് ചോർത്തി നൽകിയ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സതേന്ദ്ര സിവാൽ ആണ് പിടിയിലായത്. മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ ആണ് സതേന്ദ്ര സിവാൽ. വിദേശകാര്യ വകുപ്പിന്റെ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയിരുന്ന ഇയാളെ ഉത്തർപ്രദേശ് ഭീകരവാദ വിരുദ്ധ സ്ക്വാഡ് മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Add Zee News as a Preferred Source

 വിദേശകാര്യ വകുപ്പ് ജീവനക്കാരിൽ നിന്നും പാക്ക് ചാര സംഘടന ഐഎസ്ഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ലഭിക്കുന്ന ഓരോ വിവരത്തിനും പകരമായി പണമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ഹാപൂരിലെ മൊഹിയുദ്ദീൻ ഗ്രാമവാസിയാണ് സതേന്ദ്ര. ചാരപ്രവർത്തന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ.

ALSO READ: ഇന്ത്യ സഖ്യത്തിൽ പ്രതിസന്ധി? മമതയ്ക്ക് പിന്നാലെ കോൺഗ്രസിനോട് അതൃപ്തി പ്രകടിപ്പിച്ച് അഖിലേഷ് യാദവും

 ഇന്ത്യൻ എംബസിയിലെ തന്റെ സ്ഥാനം ഉപയോഗിച്ചാണ് സതേന്ദ്ര വിവരങ്ങൾ ചോർത്തിയിരുന്നത്. ഇതിലൂടെ കിട്ടുന്ന പണം ലക്ഷ്യം വച്ചാണ് ഇയാളെ ഈ പ്രവർത്തിയിലേക്ക് നയിച്ചത്. വിദേശകാര്യമന്ത്രാലയം ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ, പ്രതിരോധമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളിൽ  നിന്നുള്ള പ്രധാനപ്പെട്ട വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയിരുന്നത്.

 ചോദ്യം ചെയ്യുന്നതിന് വേണ്ടി മീററ്റിലെ എടിഎസ് ഓഫീസിലേക്ക് ഇയാളെ വിളിപ്പിച്ചു. തൃപ്തികരമായ മറുപടി നൽകാൻ സാധിക്കാതെ ഒടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. 2021 മുതൽ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു സതേന്ദ്ര.

ലക്നൗ: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാൻ ചാര സംഘടനയ്ക്ക് ചോർത്തി നൽകിയ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സതേന്ദ്ര സിവാൽ ആണ് പിടിയിലായത്. മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ ആണ് സതേന്ദ്ര സിവാൽ. വിദേശകാര്യ വകുപ്പിന്റെ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയിരുന്ന ഇയാളെ ഉത്തർപ്രദേശ് ഭീകരവാദ വിരുദ്ധ സ്ക്വാഡ് മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

 വിദേശകാര്യ വകുപ്പ് ജീവനക്കാരിൽ നിന്നും പാക്ക് ചാര സംഘടന ഐഎസ്ഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ എടിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ലഭിക്കുന്ന ഓരോ വിവരത്തിനും പകരമായി പണമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ഹാപൂരിലെ മൊഹിയുദ്ദീൻ ഗ്രാമവാസിയാണ് സതേന്ദ്ര. ചാരപ്രവർത്തന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ.

 ഇന്ത്യൻ എംബസിയിലെ തന്റെ സ്ഥാനം ഉപയോഗിച്ചാണ് സതേന്ദ്ര വിവരങ്ങൾ ചോർത്തിയിരുന്നത്. ഇതിലൂടെ കിട്ടുന്ന പണം ലക്ഷ്യം വച്ചാണ് ഇയാളെ ഈ പ്രവർത്തിയിലേക്ക് നയിച്ചത്. വിദേശകാര്യമന്ത്രാലയം ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ, പ്രതിരോധമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളിൽ  നിന്നുള്ള പ്രധാനപ്പെട്ട വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയിരുന്നത്.

 ചോദ്യം ചെയ്യുന്നതിന് വേണ്ടി മീററ്റിലെ എടിഎസ് ഓഫീസിലേക്ക് ഇയാളെ വിളിപ്പിച്ചു. തൃപ്തികരമായ മറുപടി നൽകാൻ സാധിക്കാതെ ഒടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. 2021 മുതൽ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു സതേന്ദ്ര.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 
ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News