ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരർക്കെതിരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യൻ എംബസി.
മാർക്കോ റൂബിയയോട് അജിത് ഡോവൽ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചതായും ഇന്ത്യൻ എംബസി വ്യക്തമക്കി. ഭീകരർക്കെതിരെയും അവരെ പിന്തുണയ്ക്കുന്നവർക്കെതിരെയും അവർക്ക് സഹായം ചെയ്യുന്നവർക്കെതിരെയും പാകിസ്ഥാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും പാകിസ്ഥാൻ ഇന്ത്യയ്ക്ക് എതിരെ നീക്കം നടത്തിയെന്ന് ഇന്ത്യ വ്യക്തമാക്കിയതായി എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയുടെ നടപടികൾ കൃത്യതയുള്ളതായിരുന്നുവെന്നും എംബസി വ്യക്തമാക്കി.
പാകിസ്ഥാനിലെ സിവിലിയൻ, ഇക്കണോമിക്, മിലിട്ടറി വിഭാഗങ്ങളെയൊന്നും ആക്രമിച്ചിട്ടില്ല. ഭീകര ക്യാമ്പുകൾ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടത്. സ്ഥിതിഗതികൾ വേഗത്തിൽ ശാന്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഏപ്രിൽ 22ന് ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









