ന്യൂഡല്‍ഹി: ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇറാഖിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്.
Travel Advisory for Iraq
In view of the prevailing situation in Iraq, Indian nationals are advised to avoid all non-essential travel to Iraq until further notification. Indian nationals residing in Iraq are advised to be alert and may avoid travel within Iraq.1/2
— Raveesh Kumar (@MEAIndia) January 8, 2020
Our Embassy in Baghdad and Consulate in Erbil will continue to function normally to provide all services to Indians residing in Iraq.2/2
— Raveesh Kumar (@MEAIndia) January 8, 2020
ഇറാഖില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി വഴി ഇറാഖിലെ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഇറാഖിലെ അമേരിക്കന്‍ വ്യോമത്താവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇത് ഇറാന്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.
മാത്രമല്ല ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗര്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് അമേരിക്കന്‍ വ്യോമയാന അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.