Indian Navy Day 2022: ഇന്ത്യൻ നാവികസേനാ ദിനം; ഇന്ത്യൻ നാവികസേനാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ഈ വർഷത്തെ പ്രമേയവും അറിയാം

Indian Navy Day 2022 history: 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ നാവികസേന വലിയ പങ്കുവഹിച്ചു. യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച നാവികരെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഇന്ത്യൻ നേവി ദിനം ആഘോഷിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 06:54 AM IST
  • ഇന്ത്യ-പാകിസ്ഥാൻ യുദ്ധം നടന്നത് 1971-ലാണ്
  • 1971 ഡിസംബർ മൂന്നിന് പാകിസ്ഥാൻ ഇന്ത്യൻ വിമാനത്താവളങ്ങൾ ആക്രമിച്ചു
  • അവരുടെ ആക്രമണങ്ങൾക്ക് മറുപടിയായി, ഇന്ത്യൻ നാവികസേന ഡിസംബർ 4, 5 തീയതികളിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു
  • ഇന്ത്യൻ നേവിയുടെ വിജയം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ നാലിന് ഇന്ത്യൻ നാവികേസനാ ദിനം ആഘോഷിക്കുന്നു
Indian Navy Day 2022: ഇന്ത്യൻ നാവികസേനാ ദിനം; ഇന്ത്യൻ നാവികസേനാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ഈ വർഷത്തെ പ്രമേയവും അറിയാം

എല്ലാ വർഷവും ഡിസംബർ നാലിന് രാജ്യം ഇന്ത്യൻ നാവികസോനാ ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ നാവികസേനയെ ആദരിക്കുന്നതിനും അവരുടെ സംഭാവനകളെ അഭിനന്ദിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ സ്മരണയ്ക്കായാണ് ഇന്ത്യൻ നേവി ദിനം ആഘോഷിക്കുന്നത്. 71ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ നാവികസേന വലിയ പങ്കുവഹിച്ചു. യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച നാവികരെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഇന്ത്യൻ നേവി ദിനം ആഘോഷിക്കുന്നു.

ഇന്ത്യൻ നേവി ദിനം 2022: ചരിത്രം

1612-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യൻ നാവികസേന സ്ഥാപിച്ചത്. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം നടന്നത് 1971-ലാണ്. 1971 ഡിസംബർ മൂന്നിന് പാകിസ്ഥാൻ ഇന്ത്യൻ വിമാനത്താവളങ്ങൾ ആക്രമിച്ചു. അവരുടെ ആക്രമണങ്ങൾക്ക് മറുപടിയായി, ഇന്ത്യൻ നാവികസേന ഡിസംബർ 4, 5 തീയതികളിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. ആക്രമണത്തിൽ നൂറുകണക്കിന് പാക് നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ നാവികസേനയുടെ മുഴുവൻ പ്രവർത്തനത്തിനും നേതൃത്വം നൽകിയത് കമ്മോഡോർ കാസർകോട് പത്താൻഷെട്ടി റാവു ആയിരുന്നു. ഇന്ത്യൻ നേവിയുടെ വിജയം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ നാലിന് ഇന്ത്യൻ നാവികേസനാ ദിനം ആഘോഷിക്കുന്നു.

ഇന്ത്യൻ നേവി ദിനം 2022: തീം

2022 ലെ ഇന്ത്യൻ നേവി ദിനത്തിന്റെ തീം "സ്വർണിം വിജയ് വർഷം" എന്നതാണ്.

ഇന്ത്യൻ നേവി ദിനം 2022: പ്രാധാന്യം

1972 മേയിൽ സീനിയർ നേവൽ ഓഫീസർമാരുടെ കോൺഫറൻസിൽ, 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ നാവികസേനയുടെ പരിശ്രമങ്ങളും നേട്ടങ്ങളും അംഗീകരിക്കുന്നതിനായി ഡിസംബർ നാലിന് ഇന്ത്യൻ നേവി ദിനം ആഘോഷിക്കാൻ തീരുമാനിച്ചു. ഓപ്പറേഷൻ ട്രൈഡന്റിന്റെ വിജയത്തെ അടയാളപ്പെടുത്തുന്നതിനായി ഇന്ത്യൻ നേവി ദിനം 2022 ആഘോഷിക്കുന്നു. ഓപ്പറേഷൻ ട്രൈഡന്റിന്റെ വിജയത്തെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഇന്ത്യൻ നേവി ദിനം ആഘോഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News