ട്രെയിനിൽ ലോവർ ബെർത്ത് ബുക്ക് ചെയ്തു യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അങ്ങനെയൊന്നും ലോവര്‍ ബെർത്ത് കിട്ടില്ല. ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇവർക്ക് അപ്പർ, മിഡിൽ ബെർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി കുറയ്ക്കാൻ സാധിക്കും.
ഓട്ടോമാറ്റിക് അലോട്ട്മെന്റ് വഴിയാകും ഇനി മുതൽ ലോവർ ബെർത്തുകൾ ലഭ്യമാക്കുക. ഇതിനായി ഒരു ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക് നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഗർഭിണികൾ, 45 വയസ്സോ അതിൽ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർ, പ്രായമായവർ (60 വയസ്സും അതിൽ കൂടുതലുമുള്ള പുരുഷ യാത്രക്കാർക്കും 58 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർക്കും) എന്നിവർക്ക് അവർ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിൽ പോലും ലഭ്യത അനുസരിച്ച് ഓട്ടോമാറ്റിക്കായി ലോവർ ബെർത്തുകൾ അനുവദിക്കും. യാത്രയ്ക്കിടെ ലോവർ ബെർത്തുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൌരൻമാർ, വികലാംഗർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന നൽകും.
മുൻഗണനാ വിഭാഗത്തിലുള്ള യാത്രക്കാർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ വിവിധ ക്ലാസുകളിലായി ഒരു നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ നീക്കിവെച്ചിട്ടുണ്ട്. സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ, ഓരോ കോച്ചിലും 6 മുതൽ 7 വരെ ലോവർ ബെർത്തുകൾ ഈ വിഭാഗത്തിനായി നീക്കിവെച്ചിട്ടുണ്ട്. അതേസമയം, എയർ കണ്ടീഷൻഡ് 3 ടയർ (3AC) കോച്ചുകളിൽ, 4 മുതൽ 5 വരെ ലോവർ ബെർത്തുകളാണ് അനുവദിച്ചിരിക്കുന്നത്. എയർ കണ്ടീഷൻഡ് 2 ടയർ (2AC) കോച്ചുകളിൽ 3 മുതൽ 4 വരെ ലോവർ ബെർത്തുകളും നീക്കിവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.