)
ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. 74,000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
തുടർച്ചയായുണ്ടാകുന്ന ട്രെയിൻ അപകടങ്ങളുടെയും ട്രെയിനുകൾക്കുള്ളിലും ട്രെയിനുകൾക്ക് നേരെയും ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉള്ള തീരുമാനത്തിന് അംഗീകാരം നൽകി.
സിസിടിവി ക്യാമറകൾ റെയിൽവേയിൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയതലത്തിൽ തന്നെ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടുതന്നെ കോച്ചുകളിലെ പൊതു ഇടങ്ങളിൽ മാത്രമാകും ക്യാമറകൾ സ്ഥാപിക്കുക.
നാല് വാതിലുകൾക്ക് സമീപത്തായി നാല് ക്യാമറകളാകും കോച്ചിൽ ഉണ്ടാകുകയെന്നാണ് വിവരം. എഞ്ചിനുകളിൽ നാലു വശങ്ങളിലായി നാല് ക്യാമറകളും ക്യാബിനുകളിൽ ലോക്കോ പൈലറ്റുമാരുടെ ശബ്ദം രേഖപ്പെടുത്താൻ രണ്ട് ഡസ്ക് മൗണ്ടഡ് മൈക്രോ ഫോണുകളും സ്ഥാപിക്കും. റെയിൽ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ ഇത് അന്വേഷണത്തിൽ ഏറെ പ്രയോജനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.