2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

Last Updated : Jan 27, 2020, 07:04 PM IST
  • ഇന്ത്യന്‍ റെയില്‍വേ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് പ്രസ്താവിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.
  • 2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് പ്രസ്താവിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. 2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തില്‍ വളരെയധികം ശ്രദ്ധാലുവാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ 2030  ആകുന്നതോടെ നെറ്റ് സീറോ എമിഷന്‍ നെറ്റ് വര്‍ക്ക് ആയി റെയില്‍വേയെ മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2024 ആകുമ്പോഴേക്കും സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തുക എന്നതാണ് ലക്ഷ്യമെന്നും അതോടെ എല്ലാ നെറ്റ് വര്‍ക്കുകളും സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2030 ആകുന്നതോടെ മുഴുവന്‍ റെയില്‍വേ നെറ്റ് വര്‍ക്കുകളും നെറ്റ് സീറോ എമിഷന്‍ നെറ്റ് വര്‍ക്കായി മാറ്റണമെന്ന തീരുമാനമുണ്ടെന്നും റെയില്‍വേ ശുചിയായ ഊര്‍ജ്ജത്തിലും കരുത്തിലും അത് മുന്നോട്ടുപോകുമെന്നും റെയില്‍വേയില്‍ നിന്ന് യാതൊരു പുറന്തള്ളലുകളും ഭാവിയില്‍ ഉണ്ടാകില്ല എന്നും ഗോയല്‍ പറഞ്ഞു.

റെയില്‍വേ നെറ്റ് വര്‍ക്കിനെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റെയില്‍വേയുടെ അടിസ്ഥാനഘടകങ്ങളുടെ വികസനത്തിന് ബ്രസീലിന്‍റെ പങ്കാളിത്തം ലഭ്യമായേക്കുമെന്ന പ്രതീക്ഷയും പീയുഷ് പങ്കുവെച്ചു.

നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റെയില്‍വേ പുറന്തുള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്‍റെ അളവ് 6.84 മില്യണ്‍ ടണ്‍ ആയിരുന്നു.

Trending News