close

News WrapGet Handpicked Stories from our editors directly to your mailbox

ന്യൂട്ടന് മുമ്പേ പുരാണങ്ങളില്‍ ഗുരുത്വാകര്‍ഷണം പരാമര്‍ശിച്ചിരുന്നു!!

അറിവ് വിളമ്പാന്‍ വിദഗ്ധരാണ് ഇന്നത്തെ നേതാക്കള്‍... മിക്ക നേതാക്കളും ഒന്നിനൊന്ന് മികച്ചവര്‍ തന്നെ‍!!

Updated: Aug 18, 2019, 07:35 PM IST
ന്യൂട്ടന് മുമ്പേ പുരാണങ്ങളില്‍ ഗുരുത്വാകര്‍ഷണം പരാമര്‍ശിച്ചിരുന്നു!!

ന്യൂഡല്‍ഹി: അറിവ് വിളമ്പാന്‍ വിദഗ്ധരാണ് ഇന്നത്തെ നേതാക്കള്‍... മിക്ക നേതാക്കളും ഒന്നിനൊന്ന് മികച്ചവര്‍ തന്നെ‍!!

ഇപ്പോള്‍ തന്‍റെ പുതിയ "അറിവ്" വെളിപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ ആണ്.

ഐസക്ക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതിന് മുമ്പേ തന്നെ ഇന്ത്യന്‍ പുരാണങ്ങളില്‍ ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നുവെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ഗ്യാനോത്സവ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂട്ടന്‍ ഭൂഗുരുത്വാകര്‍ഷണത്തെ കുറിച്ച് ആലോചിക്കുന്നതിന് മുന്‍പ് തന്നെ ചരകനും, ആര്യഭട്ടയുമൊക്കെ ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

"ശാസ്ത്ര സാങ്കേതികതയില്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഇന്ത്യ ബഹുദൂരം മുന്നേട്ട് പോയി എന്ന് പറഞ്ഞപ്പോള്‍ യുവാക്കള്‍ എന്നെ ചോദ്യം ചെയ്തു. പക്ഷെ യോഗയെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടുന്നു. സമ്പന്നമായ നമ്മുടെ ഭൂതകാലത്തെ കുറിച്ച് യുവാക്കളെ ബോധവത്ക്കരിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. അത് കൊണ്ട് തന്നെയാണ് ഇന്ത്യന്‍ പുരാണങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന് ഐ.ഐ.ടിയിലേയും, എന്‍.ഐ.ടിയിലേയും ഡയറക്ടര്‍മാരോട് ഞാന്‍ പറയുന്നത്", അദ്ദേഹ൦ തുടര്‍ന്നു. 

കൂടാതെ സംസ്കൃത ഭാഷയെ പര്രമാര്ഷിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യയിലെ ഏറ്റവും പുരാതന ഭാഷയായ സംസ്കൃതത്തിലാണ് വേദങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭൂമിയിലെ ഭാഷകളുടെ മാതാവാണ് സംസ്കൃത ഭാഷയെന്നും അദ്ദേഹം പറഞ്ഞു. 

ഇതാദ്യമല്ല മന്ത്രി ഇത്തരത്തില്‍ "അറിവ്" പകരുന്നത് എന്നാണ് അദ്ദേഹം മുന്‍പ് നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ തെളിയിക്കുന്നത്.