Indian Techie യും ഭാര്യയും യുഎസിൽ മരിച്ച നിലയിൽ

യുഎസിൽ ഇന്ത്യൻ ദമ്പതികൾ മരിച്ച നിലയിൽ. ഇരുവരെയും കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Written by - Zee Hindustan Malayalam Desk | Last Updated : Apr 9, 2021, 12:30 PM IST
  • ഇന്ത്യൻ ദമ്പതികളെ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സോഫ്റ്റ് വെയർ എഞ്ചിനീയറായ ബാലാജി, ഭാര്യ ആരതി എന്നിവരാണ് മരിച്ചത്
  • ആരതി ഏഴ് മാസം ഗർഭിണിയായിരുന്നു
  • വീട്ടിൽ സംഘർഷം നടന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Indian Techie യും ഭാര്യയും യുഎസിൽ മരിച്ച നിലയിൽ

മുംബൈ: യുഎസിൽ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജഴ്സിയിലെ നോർത്ത് അർലിങ്ടണിലാണ് ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ബാലാജി ഭരത് രുദ്രാവാർ(32) ഭാര്യ ആരതി ബാലാജി രുദ്രാവാർ(30) എന്നിവരാണ് മരിച്ചത്. ആരതി ഏഴ് മാസം ​ഗർഭിണിയായിരുന്നു. ഇരുവരെയും കുത്തേറ്റ് മരിച്ച നിലയിലാണ് വീടിനുള്ളിൽ കണ്ടെത്തിയത്. ദമ്പതികളുടെ നാല് വയസുള്ള മകൾ ബാൽക്കണിയിൽ നിന്ന് കരയുന്നത് കണ്ട അയൽവാസികൾ നടത്തിയ പരിശോധയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇരുവരെയും കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷവും മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചതായി യുഎസ് (US) മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാലാജി, ആരതിയുടെ വയറിൽ കുത്തിയതിന്റെയും വീട്ടിൽ സംഘർഷം നടന്നതിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് മരണവിവരം നാട്ടിൽ അറിയിച്ചതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രാവാർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങൾ പങ്കുവയ്ക്കുമെന്നാണ് ഉദ്യോ​ഗസ്ഥർ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയോളം സമയം എടുക്കും. ദമ്പതികളുടെ മകൾ ബാലാജിയുടെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളതെന്നും ഭരത് വ്യക്തമാക്കി.

ALSO READ: Covid രണ്ടാം തരംഗത്തിൽ സ്ഥിതി ഗുരുതരം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോ​ഗെയിൽ നിന്നുള്ളയാളാണ് ബാലാജി ഭരത് രുദ്രാവാർ. 2014 ൽ ആരതിയെ വിവാഹം ചെയ്ത് 2015ലാണ് ഇവർ യുഎസിലേക്ക് പോയത്. 2014 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യൻ സോഫ്റ്റ് വെയർ കമ്പനിയിലായിരുന്നു ബാലാജി ജോലി ചെയ്തിരുന്നത്. ആരതി വീട്ടമ്മയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News