"ഗോഡ്‌സെ രാജ്യസ്‌നേഹി..." കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌...

ഇന്ത്യയുടെ ആത്മാവ് അപകടത്തില്‍... ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുകയാണ്... ബിജെപി നേതാക്കള്‍ പറയുന്നു, രാഷ്ട്രപിതാവിനെ കൊന്നവര്‍ രാജ്യസ്‌നേഹികളെന്ന്... രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ഹേമന്ദ് കര്‍ക്കറെയെപ്പോലുള്ളവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപെടുന്നു.... കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജെവാല....

Updated: May 16, 2019, 05:16 PM IST
"ഗോഡ്‌സെ രാജ്യസ്‌നേഹി..." കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌...

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മാവ് അപകടത്തില്‍... ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുകയാണ്... ബിജെപി നേതാക്കള്‍ പറയുന്നു, രാഷ്ട്രപിതാവിനെ കൊന്നവര്‍ രാജ്യസ്‌നേഹികളെന്ന്... രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ഹേമന്ദ് കര്‍ക്കറെയെപ്പോലുള്ളവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപെടുന്നു.... കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സുര്‍ജെവാല....

ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നുമായിരുന്നു സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു. ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ ഹാസന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

അതേസമയം, സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശം വന്‍ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. രാജ്യത്തെ നിരവധു മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരമാര്‍ശം ദേശീയ രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുമെന്ന് സാരം..