IndiGo Airlines: വിമാനയാത്രികര്‍ ദുരിതത്തില്‍; ഇന്നും സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി ഇൻഡി​ഗോ

IndiGo Airlines: ഇതുവരെ 321 വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്

Written by - Vishnupriya S | Last Updated : Dec 4, 2025, 07:41 PM IST
  • ഇതോടെ ഡല്‍ഹിയിലടക്കം പതിനായിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
  • രണ്ട് ദിവസമായി മുന്നൂറിലധികം സർവീസുകൾ ഇൻഡി​ഗോ റദ്ദാക്കി.
  • എന്തായാലും സംഭവത്തില്‍ ഡിജിസിഐ അന്വേഷമം ആരംഭിച്ചിട്ടുണ്ട്.
IndiGo Airlines: വിമാനയാത്രികര്‍ ദുരിതത്തില്‍; ഇന്നും സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി ഇൻഡി​ഗോ

വിമാനയാത്രികരെ ദുരിതത്തിലാഴ്ത്തി ഇന്നും സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി ഇൻഡി​ഗോ. ഇതുവരെ 321 വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയിലടക്കം പതിനായിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. രണ്ട് ദിവസമായി മുന്നൂറിലധികം സർവീസുകൾ ഇൻഡി​ഗോ റദ്ദാക്കി. എന്തായാലും സംഭവത്തില്‍ ഡിജിസിഐ അന്വേഷമം ആരംഭിച്ചിട്ടുണ്ട്. 

Add Zee News as a Preferred Source

പല വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു. യാത്രക്കാരും ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായത് മറ്റ് കമ്പനികളുടെ സർവീസിനെയും ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങളും, യാത്രക്കാരുടെ എണ്ണം കാര്യമായി കൂടിയതുമാണ് ഇൻഡിഗോ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

എന്നാൽ വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതാണ് പ്രശ്നമെന്ന് പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ആകെ 1232 സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്. ജീവനക്കാർക്ക് അനുകൂലമായ നിയമങ്ങളിൽ ഇളവ് നേടാനുള്ള വിമാന കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.

നവംബർ മുതൽ പുതിയ നിയമപ്രകാരമാണ് വിമാന കമ്പനികളുടെ പ്രവർത്തനം. ജീവനക്കാർക്ക് കൂടുതൽ വിശ്രമം അടക്കം അനുവദിക്കുന്നതാണിത്. ഇത് അട്ടിമറിക്കാനുള്ള കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് സ്വകാര്യ വിമാന കമ്പനികളിലെ പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു. ഇൻഡി​ഗോ അധികൃതർ ഇന്ന് ഡിജിസിഎ ആസ്ഥാനത്തെത്തി വിശദീകരണം നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News