സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് അറിയിച്ച് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസ്സമുണ്ടായവര്‍ക്ക് 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കിയാല്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് വൗച്ചറുകള്‍ നല്‍കുക.
വൈകിയ സമയത്തിന് ആനുപാതികമായി 5,000 രൂപ മുതല്‍ 10,000 രൂപവരെയാകും നഷ്ടപരിഹാരം ലഭിക്കുക. ഇതിന് പുറമെ നല്‍കുന്ന 10,000 രൂപയുടെ വൗച്ചറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാകും. അതിനിടയില്‍ ഇന്‍ഡിഗോ വഴിയുള്ള യാത്രകള്‍ക്ക് ഈ വൗച്ചറുകള്‍ ഉപയോഗിക്കാം. നിലവില്‍ തടസ്സമുണ്ടായ യാത്രകളുടെ നിരക്കുകള്‍ തിരികെ നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ബുക്കിങ് നടത്തിയവര്‍ക്കും ഉടനെ പണം ലഭിക്കും.
രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ കഴിഞ്ഞ ദിവസം മാത്രം 220 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഡിസംബര്‍ രണ്ടിന് ആരംഭിച്ച പ്രതിസന്ധി പത്ത് ദിവസത്തോളമാണ് നീണ്ടത്. അതിനിടെ ഇന്‍ഡിഗോ സിഇഒ ഉള്‍പ്പടെയുള്ളവരെ ഡിജിസിഎ വിളിച്ചുവരുത്തി. സര്‍വീസ് പുനഃസ്ഥാപിക്കല്‍, പണം തിരികെ നല്‍കല്‍, തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









