ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവെച്ചു

  

Last Updated : Apr 28, 2018, 09:25 AM IST
ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. രാഹുല്‍ ഭാട്ടിയയെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും കമ്പനി ഡയറക്ടറായും നിയമിച്ചു.

കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ സ്ഥാനവും ഘോഷ് രാജിവെച്ചു.  പത്ത് വര്‍ഷക്കാലം ഇന്‍ഡിഗോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഘോഷ് മറ്റൊരു ദൗത്യത്തിലേക്കാണ് കടക്കുന്നത്. ഇന്‍ഡിഗോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്.

ജൂലൈ 31 വരെ ഘോഷ് പ്രസിഡന്റായി തുടരും. കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രെഗ് ടായലോറിനെ പ്രസിഡന്റായി നിയമിക്കുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചു.

Trending News